ഐഎസില്‍ ചേരുന്നതിന് സിറിയയിലേക്ക് പുറപ്പെട്ട ഫ്രഞ്ച് യുവാക്കള്‍ ടുണീഷ്യയില്‍ അറസ്റ്റില്‍

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരുന്നതിന് സിറിയയിലേക്ക് പുറപ്പെട്ട രണ്ടു ഫ്രഞ്ച് പൗരന്‍മാരെ ടുണീഷ്യയില്‍ നിന്നും അറസ്റ്റ് ചെയ്തു. 19 ഉം 20 ഉം വയസുപ്രായമുള്ള രണ്ടുപേരാണ് പിടിയിലായത്. ടുണീഷ്യ-ലിബിയ അതിര്‍ത്തിയില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ലിബിയയിലെ തീവ്രവാദ ക്യാമ്പില്‍ ചേര്‍ന്ന ശേഷം സിറയയിലേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇവരെ ഫ്രഞ്ച് അധികൃതര്‍ക്ക് കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha