നേപ്പാളില്‍ ഇന്ത്യന്‍ ടൂറിസ്റ്റ് ബസ് അക്രമികള്‍ കത്തിച്ചു

ഇന്ത്യന്‍ ടൂറിസ്റ്റ് ബസ് നേപ്പാളില്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊഖാരയില്‍ നടന്ന സംഭവത്തില്‍ അക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള ബസ്സാണ് തീയിട്ടത്. അക്രമം നടക്കുമ്പോള്‍ ബസില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നേപ്പാള്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha