കൊടുങ്കാറ്റില്‍പ്പെട്ട് ആടിയുലഞ്ഞ് ലാന്‍ഡിംഗിന് സാധിക്കാതെ ബ്രിട്ടീഷ് വിമാനം

ബ്രിട്ടനില്‍ തുടരുന്ന ക്ലൊഡാ കൊടുങ്കാറ്റില്‍പ്പെട്ട് ലാന്‍ഡിംഗിന് സാധിക്കാതെ തിരിച്ച് പറന്നുയരുകയാണ് വിമാനം. കഴിഞ്ഞ ദിവസം 127 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടര്‍ന്നാണ് എയര്‍ബസ് എ320 ന് നിലത്തിറക്കാനാവാതെ പോയത്.
മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ഈ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നാശം സംഭവിച്ചിട്ടുണ്ട്. ഇന്നും മഞ്ഞുവീഴ്ചയും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. കനത്ത കാറ്റില്‍ മരങ്ങള്‍ വീണും മറ്റും വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha