ഇസ്താംബുളില്‍ ബോംബ് സ്‌ഫോടനത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റു

ഇസ്താംബുളില്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്ന് തുര്‍ക്കിയിലെ ഗതാഗത സംവിധാനം തടസപ്പെട്ടു. ഇസ്താംബുളിലെ ബൈരംപാസ ജില്ലയിലുളള മെട്രോ സ്റ്റേഷനിലാണ് സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണെന്നും, ഐഎസ് തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇസ്താംബൂള്‍ ഗവര്‍ണര്‍ വാസിപ് സഹിന്‍ പറഞ്ഞു. ഒക്‌ടോബറില്‍ 10 പേര്‍ കൊല്ലപ്പെടാനിടയായ സ്‌ഫോടനം നടന്നതിനു ശേഷം അതീവ ജാഗ്രതയിലാണ് രാജ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha