ബുര്‍ജ് ഖലീഫയെ വെല്ലാന്‍ ജിദ്ദയില്‍ പുതിയ ടവര്‍ ഒരുങ്ങുന്നു

ജിദ്ദ നഗരത്തെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ജിദ്ദ ടവര്‍ നിര്‍മിച്ച് ചരിത്രം സൃഷിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയെ വെല്ലുന്ന ടവര്‍ നിര്‍മിക്കാനാണ് സൗദി പദ്ധതിയിട്ടിരിക്കുന്നത്.
220കോടി ഡോളര്‍ മുതല്‍ മുടക്കില്‍ 200 നിലകളോടു കൂടിയ കൂറ്റന്‍ കെട്ടിടമാണ് ജിദ്ദയില്‍ നിര്‍മിക്കുന്നത്. നിലവില്‍ 26 നിലകള്‍ പൂര്‍ത്തിയായിരിക്കുന്ന ഈ ടവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു കിലോമീറ്റര്‍ ഉയരമുണ്ടാകും. ബുര്‍ജ് ഖലീഫ രൂപകല്‍പ്പന ചെയ്ത കമ്പനിതന്നെയാണ് ജിദ്ദ ടവറിന്റെയും നിര്‍മാതാക്കള്‍.
56 ലിഫ്റ്റുകളുള്ള ടവറില്‍ ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റ്, ഓഫീസ് തുടങ്ങിയവയുണ്ടാകും. 3,280 അടി ഉയരത്തിലുള്ള ടവര്‍ 2020 ല്‍ പണി പൂര്‍ത്തീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ബുര്‍ജ് ഖലീഫയ്ക്ക്് 2,716 അടി ഉയരമാണുള്ളത്. ജിദ്ദ ഇക്കണോമിക് കമ്പനിയും സൗദി അറേബ്യയിലെ അലിന്മ ഇന്‍വസ്റ്റ്‌മെന്റും കൂടിയാണ് ടവര്‍ നിര്‍മാണം സംബന്ധിച്ചു ധാരണയായത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha