പെഷവാര്‍ സ്‌കൂള്‍ ആക്രമണം നടത്തിയ നാല് ഭീകരരെ തൂക്കിക്കൊന്നു

പാകിസ്ഥാനില്‍ പെഷ്‌വാറിലെ സൈനിക സ്‌കൂളില്‍ കഴിഞ്ഞ ഡിസംബര്‍ 16-ന് 150-പേരെ കൂട്ടക്കുരുതിനടത്തിയ താലിബാന്‍ ഭീകരാക്രമണസംഘത്തിലെ നാല് പേരെ പാകിസ്ഥാന്‍ തൂക്കിക്കൊന്നു. മൗലവി അബ്ദസ് സാലാം, ഹസ്‌റത്ത് അലി, മുജീബുര്‍ റഹ്മാന്‍, സാബല്‍ എന്നിവരെയാണ് ഇന്ന് രാവിലെ തൂക്കിലേറ്റിയത്.
സൈനിക കോടതിയാണ് ഇവരെ തൂക്കിലേറ്റാന്‍ വിധിച്ചത്. ഈ ആക്രമണവുമായി ബന്ധപ്പെട്ടുള്ള ആദ്യ ശിക്ഷയാണ് നടപ്പിലാക്കിയത്. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്.
ഡിസംബര്‍ 16 ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ സമയം പത്തരമണിയോടെയാണ് ഭീകരര്‍ വിദ്യാലയത്തിലേയ്ക്ക് കടന്നു കയറിയത്. സൈനിക യൂണിഫോമില്‍ തോക്കുമായി എത്തിയ ആറ് ഭീകരരാണ് സ്‌കൂളില്‍ ആക്രമണം നടത്തിയത്. തുടര്‍ച്ചയായി സ്‌ഫോടനങ്ങളും നടത്തി. ഭീകരരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍ ബാക്കിയുള്ളവരെ സൈന്യം വധിക്കുകയായിരുന്നു.
10 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മുതിര്‍ന്ന വിദ്യര്‍ത്ഥികളുള്ള ഒരു ബ്ലോക്കിലാണ് സ്‌ഫോടനമുണ്ടായത്. വടക്കന്‍ വസീരിസ്താനിലുണ്ടായ സൈനിക നടപടികള്‍ക്ക് പ്രതികാരമായാണ് തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാനിലെ സ്‌കൂള്‍ ആക്രമിച്ചതെന്നാണ് അന്ന് താലിബാന്‍ വാദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha