ഫെയ്‌സ് ബുക്കിന്റെ 99 ശതമാനം ഓഹരികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ്

മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ് ബുക്കിന്റെ 99 ശതമാനം ഓഹരികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നു.ഇത്രയും ഓഹരികള്‍ക്ക് 45 ബില്യണ്‍ ഡോളറാണ് വിപണിമൂല്യം. അടുത്തയിടെ പിറന്ന മകള്‍ക്കെഴുതിയ കത്തിലൂടെയാണ് സര്‍ക്കര്‍ബര്‍ഗ് തീരുമാനമറിയിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം, രോഗ പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാകും \'ചാന്‍ സക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്\' പണം ഉപയോഗിക്കുക.ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകള്‍ക്കുള്ള കത്തിന് 3,60,000ലേറപ്പേരാണ് നിമിഷങ്ങള്‍ക്കകം ലൈക്കടിച്ചത്. ജീവകാരുണ്യ പദ്ധതികള്‍ക്കായി മൂന്ന് വര്‍ഷംകൊണ്ട് 300 കോടി ഡോളര്‍മൂല്യമുള്ള ഓഹരികളാണ് വില്‍ക്കുക. ഓരോ വര്‍ഷവും 100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് കയ്യൊഴിയുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha