അമേരിക്കയില്‍ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ 14 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്കേറ്റു

ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനത്തില്‍ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സാന്‍ ബെര്‍നാര്‍ഡീനോയില്‍ വികലാംഗര്‍ക്കും മാനസീക അസ്വാസ്ഥ്യം ഉള്ളവരെയും ചികിത്സിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ മൂന്ന് അക്രമികളാണ് വെടിവെയ്പ്പ് നടത്തിയത്. പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. അക്രമം നടത്തിയ ശേഷം അക്രമികള്‍ കറുത്ത എസ്‌യുവി വാഹനത്തിലാണ് രക്ഷപെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിലിട്ടറി വേഷത്തിലായിരുന്നു അക്രമികള്‍ എത്തിയത്. പ്രായമുളള ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടത്തുന്ന ഇന്‍ലാന്റ് റീജിയണല്‍ സെന്ററിലേക്ക് ഇരച്ചുകയറിയ അവര്‍ വെടിവെയ്പ്പ് നടത്തിയ ശേഷം വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലരും ഓഫീസ് മുറികള്‍ പൂട്ടിയിട്ട് ഉള്ളില്‍ തന്നെ ഇരുന്നു. ആക്രമണം നടന്ന് നാലു മണിക്കൂറുകള്‍ക്ക് ശേഷം ഒരു കറുത്ത എസ്‌യുവി നഗരത്തിലെ ഒരു തെരുവില്‍ നിന്നും വിന്‍ഡ് ഗഌസ്സില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. അക്രമത്തിനും ഈ വാഹനത്തിനും തമ്മില്‍ ബന്ധമുണ്ടോ എന്ന പരിശോധന പോലീസ് നടത്തി വരികയാണ്. എന്നാല്‍ ഇവിടെയും ഒരാള്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്.
ലോ എന്‍ഫോഴ്‌സമെന്റ വിഭാഗം ഇവിടെ അക്രമികള്‍ക്കായി ഇവിടെ വീടുകള്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. സാന്‍ ബെര്‍നാര്‍ഡീനോ കൗണ്ടിയിലെ പൊതുജനാരോഗ്യ വകുപ്പ് നടത്തിയ പരിപാടിയ്ക്കിടെ സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് കടന്നുകയറിയവരാണ് വെടിവെയ്പ്പ് നടത്തിയത്. അതേസമയം ഇത് ഭീകരാക്രമണമാണെന്ന് പോലീസ് ഇതുവരെ ഉറപ്പാക്കിയിട്ടില്ല. എന്നിരുന്നാലും ഇത് ആഭ്യന്തര ഭീകരാക്രമണമാണെന്നാണ് പോലീസ് കരുതുന്നത്.
സംഭവം നടക്കുമ്പോള്‍ ഇവിടെ നിന്നും ആള്‍ക്കാരെ ബസിലും മറ്റും നിറച്ച് മറ്റിടങ്ങളിലേക്ക് മാറ്റി. ചുറ്റുപാടുമുള്ള കെട്ടിടങ്ങള്‍ അടഞ്ഞു കിടന്നു ജോലിക്കാര്‍ കെട്ടിടം അടച്ചുപൂട്ടിയശേഷം അതിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. ഒരാഴ്ചയ്ക്കിടെ തന്നെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പ് സംഭവമാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha