പ്രാര്‍ത്ഥിക്കണമെങ്കില്‍ മുസ്ലീം കുട്ടികള്‍ ക്ലാസ്സിനു പുറത്തുപോയി ചെയ്യണമെന്ന് ലണ്ടന്‍ സ്‌കൂള്‍

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീംകുട്ടികളെ പുറത്ത് പറഞ്ഞുവിടുന്ന ലണ്ടന്‍ സ്‌കൂളിന്റെ നയത്തിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി രക്ഷിതാക്കള്‍.
മഴയായാലും കൊടും തണുപ്പായാലും കുട്ടികളെ പുറത്താക്കുമെന്ന് രക്ഷാകര്‍ത്താക്കള്‍ പരാതിപ്പെടുന്നു. പശ്ചിമ യോര്‍ക്ക് ഷെയറിലെ മിര്‍ഫീല്‍ഡ് ഫ്രീ ഗ്രാമര്‍ സ്‌കൂളിനെതിരെയാണ് ആരോപണമുയരുന്നത്. കുട്ടികള്‍ പുറത്ത് പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതം ഡെയ്‌ലി മെയിലില്‍ വാര്‍ത്ത വന്ന ശേഷമാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ശിക്ഷിക്കാറുണ്ടെന്നും കുട്ടികള്‍ പറയുന്നു. ചിലരോട് ഇത് അവസാന താക്കീതാണെന്ന മട്ടിലാണ് പറഞ്ഞിട്ടുള്ളത്. 2014 ഒക്ടോബര്‍ മുതല്‍ ഈ രീതി തുടരുന്നുണ്ടെന്നാണ് രക്ഷിതാക്കളുടെ പരാതി. സ്‌കൂള്‍ ഹാള്‍ പ്രാര്‍ത്ഥനയ്ക്ക് വിട്ടുനല്‍കിയത് നിറുത്തിയത് മൂലമാണിത്. നിയമനടപടി മാത്രമാണ് തങ്ങളുടെ അവസാന അഭയമെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
എന്നാല്‍ സ്‌കൂള്‍ ഹാള്‍ പ്രാര്‍ത്ഥനയ്ക്കായി വിട്ടുനല്‍കാറില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ മറുപടി. കുറേയേറെ കുടുംബങ്ങളുടെ പരാതി കണക്കിലെടുത്താണ് നിയമനടപടിയ്‌ക്കൊരുങ്ങുന്നതെന്ന് പ്രമുഖ അഭിഭാഷക സംഘം അറിയിച്ചു. ഒരു കൊല്ലമായി സ്‌കൂളുമായി ഒത്തുതീര്‍പ്പിലെത്താന്‍ രക്ഷിതാക്കള്‍ ശ്രമിച്ചിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിയമനടപടിയ്‌ക്കൊരുങ്ങുന്നത്.
അതേസമയം ക്രിസ്ത്യന്‍ അക്കാഡമിയായതിനാല്‍ പ്രാര്‍ത്ഥനാമുറി സ്‌കൂളിലില്ലെന്ന് എക്‌സിക്യൂട്ടീവ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആറാംതരത്തില്‍ ചേരാനെത്തുന്ന കുട്ടികളോട് സ്‌കൂളിലെ അസൗകര്യങ്ങളെക്കുറിച്ച് നേരത്തെ പറയാറുണ്ടെന്നും ഇവര്‍ എതിര്‍വാദം നിരത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha