വ്യാജഡോക്ടറുടെ ചികിത്സയില്‍ കമ്പോഡിയയില്‍ 200 പേര്‍ക്ക് എയ്ഡ്‌സ്, പത്തു പേര്‍ മരിച്ചു

ഡോക്ടര്‍മാരുടെ കുറവു മൂലം കമ്പോഡിയയില്‍ വ്യാജന്മാര്‍ പെരുകുന്നതായും ഇവര്‍ രോഗങ്ങള്‍ പടര്‍ത്തുന്നതായും റിപ്പോര്‍ട്ട്. ചികിത്സിച്ച് എച്ച് ഐ വി പകര്‍ത്തി എന്നാരോപിക്കപ്പെട്ട് ഒരു വ്യാജഡോക്ടര്‍ പിടിയിലായത് അനേകം നാട്ടുകാരെയാണ് ഭീതിയിലാക്കിയിരിക്കുന്നത്. 56 കാരനായ യം ക്രിം എന്ന ഡോക്ടറാണ് പിടിയിലായത്. ഇയാളുടെ പിടിപ്പുകേട് മൂലം 200 പേര്‍ക്ക് എച്ച്‌ഐവി ബാധിക്കുകയും പത്തു പേര്‍ മരണമടയുകയും ചെയ്തു.
പോലിസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ ഞെട്ടിക്കുന്ന കഥ പുറത്തെത്തിയത്. കംബോഡിയയിലെ ബട്ടാംബാങ് ്രപവിശ്യയിലെ ഒരു പ്രാദേശിക ക്ലിനിക്കില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് രോഗം നല്‍കിയത്. ചികിത്സയ്‌ക്കെത്തുന്ന രോഗികളെ അണുവിമുക്തമാക്കാത്ത സൂചികള്‍ക്കൊണ്ട് ഇന്‍ജെക്റ്റ് ചെയ്തു. ഇയാള്‍ നിരവധി പേരിലേക്ക് രോഗം പകര്‍ത്തുകയായിരുന്നു. ചികിത്സ നേടിയ മിക്കവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. 10 പേര്‍ മരണമടയുകയും ചെയ്തു.
ഡോക്ടറുടെ ചികിത്സ നേടിയ 74 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് പോലിസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കഥ പുറം ലോകമറിയുന്നത്. 1996 മുതല്‍ ഇയാള്‍ ലൈസന്‍സില്ലാതെയാണ് പ്രാക്റ്റീസ് ചെയ്തു വന്നതെന്ന് പോലിസ് പറഞ്ഞു. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്തതിന് പിന്നാലെ ഇയാളെ 25 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha