ലോകപ്രശസ്ത കോഹിനൂര്‍ രത്നത്തിനു അവകാശവാദവുമായി പാകിസ്ഥാന്‍

ലോകപ്രശസ്തമായ കോഹിനൂര്‍ രത്നത്തിനു അവകാശവാദവുമായി പാകിസ്ഥാന്‍. രത്‌നം ബ്രിട്ടിനില്‍ നിന്നും തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നിയമനടപടികളുമായി നീങ്ങുന്നതിനിടെയാണ് പാകിസ്ഥാന്റെ അവകാശവാദം. ലോകത്തെ ഏറ്റവും പഴക്കമുള്ള രത്‌നം എന്നറിയപ്പെടുന്ന കോഹിനൂര്‍ രത്‌നം പതിമൂന്നാം നൂറ്റാണ്ടില്‍ ആന്ധ്രാപ്രദേശ് കൊല്ലൂരില്‍ നിന്നുമാണ് ഖനനം ചെയ്‌തെടുത്തത്. രത്‌നം പാകിസ്ഥാനു നല്‍കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ അഭിഭാഷകനായ ജാവേദ് ഇഖ്ബാല്‍ ജാഫ്‌റിയാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോഹീനൂര്‍ രത്‌നം മഹാരാജാ രഞ്ജീത് സിംഗിന്റെ ചെറുമകനായ ദലീപ് സിംഗില്‍ നിന്നും ബ്രിട്ടന്‍ തട്ടിയെടുത്തതാണ് മെന്നന്നാണ് പാകിസ്ഥാന്‍ അഭിഭാഷകനായ ജാഫ്രിയുടെ വാദം. 1953ല്‍ എലിസബത്ത് രാജ്ഞി(2)യുടെ കിരീടധാരണ ചടങ്ങില്‍ കിരീടത്തില്‍ പതിപ്പിച്ചിരുനരുന്ന രത്‌നമാണത്. എലിസബത്ത് രാജ്ഞിക്ക് രത്‌നത്തില്‍ ഒരവകാശവുമില്ലെന്നും, കോഹിനൂര്‍ രത്‌നം പഞ്ചാബ് പ്രവിശ്യയുടെ സാംസ്‌കാരിക പാരമ്പര്യമാണ് അതിന്റെ അവകാശികള്‍ക്ക് അവകാശപ്പെട്ടതാണ്ണെന്നും, അതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും രത്‌നം തിരികെയെത്തിക്കാന്‍ നടപടി എടുക്കണമെന്ന് ജാഫ്രി ഹര്‍ജിയല്‍ ആവശ്യപ്പെടുന്നത്. 2013ല്‍ രത്‌നം തിരികെ ലഭിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളിയിരുന്നു. അതിനിടെ കഴിഞ്ഞ മാസം മുതല്‍ ബോളിവുഡ് താരങ്ങളും വ്യവസായികളും അടങ്ങുന്ന ഒരുസംഘം രത്‌നം രാജ്യത്തിലെത്തിക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇന്ത്യയ്ക്ക് അവകാശപ്പെട്ട രത്‌നം തിരികെ ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha