സൊമാലിയയില്‍ 13 അല്‍-ഷബാബ് ഭീകരരെ സൈന്യം വധിച്ചു

മധ്യ സോമാലിയയിലെ ഹിരാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 13 അല്‍-ഷബാബ് ഭീകരരെ സൈന്യം വധിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ സേനയുടെ സഹായത്തോടെയാണ്് സൈന്യം ആക്രമണം നടത്തിയത്. ഭീകരരെ വധിച്ച ശേഷം പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരികെ പിടിച്ചതായി സോമാലി സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഒമര്‍ അറിയിച്ചു. ഭീകകരുടെ പ്രത്യാക്രമണത്തില്‍ ഏഴു സൈനികര്‍ക്കു പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. അല്‍ക്വയ്ദയുമായി ബന്ധമുള്ളതും 2011ല്‍ രാജ്യത്തുനിന്നും തൂത്തെറിയപ്പെട്ടതുമായ തീവ്രവാദ സംഘടനയാണ് അല്‍ ഷബാബ്. ഗറില്ലാ മാതൃകയില്‍ അക്രമണങ്ങള്‍ സംഘടിപ്പിച്ചു ഗവണ്‍മെന്റിനെ അട്ടിമറിച്ചു രാജ്യത്തു തിരിച്ചുവരവിനു ശ്രമിക്കുകയാണ് അല്‍-ഷബാബ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha