കാലിഫോര്‍ണിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് അന്വേഷണ ഏജന്‍സി

യു.എസിലെ കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിന് കാരണമായ വെടിവെപ്പ് തീവ്രവാദി ആക്രമണമാണെന്ന് അന്വേഷണ ഏജന്‍സി. ആക്രമണം നടത്തിയ ദമ്പതികള്‍ക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കമേ പറഞ്ഞു. ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ളതായാണ് സംശയം
ആക്രമണം നടത്തിയ സയിദ് റിസ്വാന്‍ ഫാറൂഖ് (28), ഭാര്യ പാകിസ്താന്‍കാരിയായ തഷ്വീന്‍ മാലിക് (27) എന്നിവര്‍ക്ക് ഐ.എസ് ബന്ധമുള്ളതായാണ് നിഗമനം. എന്നാല്‍ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന്‍ കാരനായ തഷ്വീന്‍ മാലിക് റിസ്വാനുമായുള്ള വിവാഹ ശേഷം സൗദി അറേബ്യയിലാണ് താമസിച്ചത്. അവിടെ വെച്ച് ഐ.എസ് നേതാവ് അബു അല്‍ ബകര്‍ അല്‍ ബാഗ്ദാദിയുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല.
അക്രമികളായ ദമ്പതിമാരുടെ റെഡ്‌ലാന്‍ഡ്‌സിലെ താമസസ്ഥലത്തുനിന്ന് പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു. 12 പൈപ്പ് ബോംബുകള്‍, ഒട്ടേറെ തിരകള്‍ തുടങ്ങിയവ ഇവയില്‍പ്പെടുന്നു. നേരത്തേ, ആക്രമണസ്ഥലത്തുനിന്ന് വലുതും ചെറുതുമായ രണ്ടുവീതം തോക്കുകളും ഒട്ടേറെ തിരകളും കണ്ടെത്തിയിരുന്നു. തോക്കുകള്‍ നിയമപ്രകാരം തന്നെ വാങ്ങിയതാണ്. വീട്ടിലെ ആയുധശേഖരവും ഇവരുടെ ഭീകരവാദ ബന്ധം സൂചിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha