കാലിഫോര്‍ണിയ സ്ഫോടനം: ദമ്പതികള്‍ക്ക് ഐ.എസ് ബന്ധം എന്ന് എ.ഫ്.ബി.ഐ

സാന്‍ഫ്രാന്‍സിസ്‌കോ സാന്‍ ബെര്‍നാഡിനോയില്‍ 14 പേരെ വെടിവെച്ചു കൊന്ന ദമ്പതികള്‍ക്ക് തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധം എന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കമേയാണ് ഈ വിവരം പുറത്ത് വിട്ടത്. ആക്രമണം നടത്തിയത് പാകിസ്താന്‍കാരിയായ തഷ്വീന്‍ മാലിക് (27), സയിദ് റിസ്വാന്‍ ഫാറൂഖ് (28) എന്നീ ദമ്പതികള്‍ക്കാണ് ഭീകരരുമായി ബന്ധമുള്ളതെന്ന് എഫ്ബിഐ നിഗമനം. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടിലുള്ള വീസയിലാണ് മാലിക് യുഎസില്‍ താമസിച്ചിരുന്നത്.
ദമ്പതികള്‍ മറ്റൊരു ആക്രമണത്തിനു കൂടി പദ്ധതിയിട്ടിരുന്നെന്ന് എഫ്ബിഐ പറഞ്ഞു. തോക്കുകളും സ്‌ഫോടകവസ്തുക്കളുമുള്‍പ്പെടെ 30,000 ഡോളര്‍ വില വരുന്ന പൈപ്പ് ബോംബുകള്‍,തോക്കുകള്‍, തിരകള്‍ എന്നീ ആയുധങ്ങളാണ് ദമ്പതികളുടെ വീട്ടില്‍നിന്നു കണ്ടെടുത്തത്. ലൈസന്‍സുള്ള തോക്കുകളാണ് ദമ്പതികളുടെ കൈവശമുണ്ടായിരിന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ദമ്പതികള്‍ സ്‌ഫോടന ശേഷം കാറുമെടുത്ത് തിരിച്ചിറങ്ങുമ്പോള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha