ജപ്പാന്‍ തീരത്ത് മൃതദേഹങ്ങളുമായി ബോട്ടുകള്‍ അടുക്കുന്നു

ദുരൂഹതയുണര്‍ത്തി മൃതദേഹങ്ങളുമായി ജപ്പാന്‍ തീരത്ത് ബോട്ടുകള്‍ അടുക്കുന്നു . രണ്ട് മാസങ്ങളിലായി എട്ട് ബോട്ടുകളാണ് ജപ്പാന്‍ തീരത്ത് അടിഞ്ഞത്. ജീര്‍ണിച്ച 20 മൃതദേഹങ്ങള്‍ ഇത്തരത്തില്‍ തീരത്ത് അടിഞ്ഞു.
ഒക്ടോബറിലാണ് ആദ്യമായി മൃതദേഹങ്ങളുമായി ബോട്ടുകള്‍ എത്തിയത്. മരം കൊണ്ടുണ്ടാക്കിയ ബോട്ടുകളില്‍ അഴുകിത്തുടങ്ങിയതും അസ്ഥികൂടങ്ങളായതുമായ മൃതദേഹങ്ങളാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്.
ഒരു ബോട്ടില്‍ ആറ് തലയോട്ടികള്‍ ഉണ്ടായിരുന്നു. ചില ബോട്ടുകളില്‍ തലകള്‍ വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് പറയുന്നു.
പിന്നീട് നവംബറിലും സമാനമായ രീതിയില്‍ ബോട്ടുകള്‍ കരയ്ക്കടിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha