തന്റെ അര്‍ബുദ രോഗം പൂര്‍ണമായും മാറിയെന്ന് ജിമ്മി കാര്‍ട്ടര്‍

തന്റെ അര്‍ബുദ രോഗം പൂര്‍ണമായും മാറിയെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ജോര്‍ജിയയിലെ മറാനാതാ ബാപ്റ്റിസ്റ്റ് പള്ളിയില്‍ മതപഠന ക്ലാസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രാദേശിക പത്രമായ അറ്റ്‌ലാന്റ ജേര്‍ണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈയാഴ്ച്ച നടത്തിയ സ്‌കാനിംഗില്‍ തന്റെ അസുഖം പൂര്‍ണമായി മാറിയതായാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും കാര്‍ട്ടര്‍ പറഞ്ഞു. 91 വയസുകാരനായ കാര്‍ട്ടര്‍ക്ക് സമീപകാലത്ത് നടന്ന കരള്‍ ശസ്ത്രക്രിയയിലാണ് അര്‍ബുദ രോഗം സ്ഥിരീകരിച്ചിരുന്നത്. അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. 1977 മുതല്‍ 1981 വരെയുള്ള കാലയളവിലാണ് കാര്‍ട്ടര്‍ യുഎസ് പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha