കാര്‍ബോംബ് ആക്രമണത്തില്‍ ഏഡന്‍ ഗവര്‍ണറും ആറ് അംഗരക്ഷകരും കൊല്ലപ്പെട്ടു

യെമനിലെ തുറമുഖ നഗരമായ ഏഡന്റെ ഗവര്‍ണര്‍ ജാഫര്‍ മുഹമ്മദ് സാദും ആറ് അംഗരക്ഷകരും കാര്‍ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓഫീസിലേക്കു പോയ ഗവര്‍ണറുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. വാഹനവ്യൂഹത്തിലേക്ക് അക്രമി കാര്‍ ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സൗദിയില്‍ ഏറെക്കാലം പ്രവാസജീവിതം നയിച്ചശേഷം തിരിച്ചെത്തിയ യെമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ വിശ്വസ്തനായ ജാഫര്‍ സാദ് ഒക്ടോബറിലാണു ഗവര്‍ണറായി ചുമതലയേറ്റത്. ഇറാന്‍ പിന്തുണയുള്ള ഹൗതി ഷിയാകളെ തുരത്തി അടുത്തകാലത്താണ് ഏഡന്റെ നിയന്ത്രണം ഹാദി സര്‍ക്കാര്‍ വീണ്ടൈടുത്തത്. ഏഡന്‍ താത്കാലിക തലസ്ഥാനമായി പ്രഖ്യാപിച്ച് ഹാദി ഭരണം നടത്തുകയാണ്.
യെമന്‍ തലസ്ഥാനമായ സനാ ഹൗതി ഷിയാകളുടെ നിയന്ത്രണത്തിലായിട്ട് ഏറെ നാളായി. ഷിയാ വിമതര്‍ക്ക് എതിരേ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മുന്നണി വ്യോമാക്രണം ആരംഭിച്ചെങ്കിലും അവരെ ഒതുക്കാനായിട്ടില്ല.
ഹാദി അനുകൂലികളും ഹൗതികളും ആഭ്യന്തരയുദ്ധം നടത്തുന്നതിനിടെ ഭീകര സംഘടനയായ ഐഎസ് യെമനില്‍ ഒട്ടേറെ സ്ഥലങ്ങള്‍ പിടിച്ചെടുത്തു മുന്നേറുകയാണ്. യെമനില്‍ സമാധാന ചര്‍ച്ചയ്ക്കായി യുഎന്‍ ദൂതന്‍ എത്തിയതിന്റെ പിറ്റേന്നാണ് ഏഡന്‍ ഗവര്‍ണര്‍ക്കു നേരേ ഭീകരാക്രമണം ഉണ്ടായതെന്നതു ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha