ഐഎസിനെ വെല്ലുവിളിച്ച് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ

ഐഎസ് അടക്കം അമേരിക്കയ്ക്ക് അപകടമുണ്ടാക്കുന്ന ഏത് സംഘടനയെയും തുടച്ചുമാറ്റുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒബാമ ഭീകരവാദത്തോടും ഭീകരരോടുമുള്ള നിലപാടിനെ പറ്റി വ്യക്തമാക്കിയത്. ക്രിമിനലുകളും കൊലപാതകികളുമാണ് ഐ.സ്, ഭീകരവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആശയം മുസ്‌ലിം ജനത ചെവിക്കെ്ള്ളരുതെന്നും ഒബാമ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ വഴിയുളള ഐഎസിന്റെ പ്രചാരണം തടയാന്‍ കൂട്ടായ ശ്രമം വേണം. ഒന്നിനേയും ഒരിക്കലും പേടിയോടെ സമീപിക്കരുത്. നിലവില്‍ ഭീകരവാദ സംഘടനകളില്‍നിന്നും ഭീഷണി നിലനില്‍ക്കുന്നുണ്ട് എന്നാലും അതിനെ യു.എസ് യാതൊരു ഭയവുമില്ലാതെ മറികടക്കും. ഭയത്തേക്കാളും സ്വാതന്ത്ര്യമാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്ന് നമ്മള്‍ ഓര്‍ക്കണമെന്നും ഒബാമ കൂട്ടി ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha