മുന്നൂറു വര്‍ഷം മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ സ്പാനിഷ് നിധിക്കപ്പല്‍ കണ്ടെത്തി

മുന്നൂറു വര്‍ഷം മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ സ്പാനിഷ് നിധിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് ഇക്കാര്യം അറിയിച്ചത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും വജ്രവുമാണ് കപ്പലില്‍ നിന്നും കണ്ടെത്തിിയത്. 1708ല്‍ ബ്രിട്ടീഷ് കപ്പല്‍ നടത്തിയ ആക്രമണത്തിലാണ് സാന്‍ജോസ് എന്ന പടക്കപ്പല്‍ കരീബിയന്‍ കടലില്‍ മുങ്ങിയത്. അമേരിക്കയുടെ കോളനികളില്‍ നിന്നുള്ള സ്വര്‍ണവും രത്‌നങ്ങളുമായി ഫിലിപ് രാജാവിനടുത്തേക്ക് പുറപ്പെട്ട കപ്പല്‍വ്യൂഹത്തില്‍പെട്ടതായിരുന്നു സാന്‍ജോസ്. ഏറെക്കാലമായി ഈ കപ്പലിനു വേണ്ടി ഗവേഷകര്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha