വിമാനം പറക്കുന്നതിനിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചയാളെ സഹയാത്രികര്‍ കൈകാര്യം ചെയ്തു

വിമാനം പറക്കുന്നതിനിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികര്‍ കൈകാര്യം ചെയ്ത് പോലീസിന് കൈമാറി. ഫ്രാന്‍ങ്ക്ഫര്‍ട്ടില്‍ നിന്നും ബെല്‍ഗ്രേഡിലേയ്ക്ക് പോയ ലുഫ്താന്‍സ വിമാനത്തിലാണ് സംഭവം. യാത്രക്കാരും വിമാനജീവനക്കാരും ചേര്‍ന്ന് വാതില്‍ തുറക്കുന്നത് തടഞ്ഞതിനാല്‍ അപകടം ഒഴിവായി.
യാത്രാമധ്യേ വാതിലിനരികില്‍ എത്തിയ യാത്രക്കാരന്‍ വാതിലില്‍ എന്തോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ജീവനക്കാരെ അറിയിച്ച് ഇയാളെ തടഞ്ഞു. വിമാനത്തിന്റെ സാധാരണ വാതിലാണ് തുറക്കാന്‍ ശ്രമിച്ചതെന്നും കോക്ക്പിറ്റ് വാതില്‍ അല്ലെന്നും എയര്‍ലൈന്‍സ് വക്താവ് ആന്‍ഡ്രിയാസ് ബാര്‍ട്ടെല്‍സ് അറിയിച്ചു. പറക്കുന്ന സമയത്ത് ഈ വാതില്‍ തുറക്കാറില്ലെന്നും ആഡ്രിയാസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha