ബോംബ് ഭീഷണി: വിമാനം പാതിവഴിയിലിറക്കി

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ജര്‍മ്മന്‍ വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിലിറക്കി. കോണ്ടോര്‍ എയര്‍ലൈന്‍ വിമാനമാണ് പാതിവഴിയിലിറക്കിയത്. ബര്‍ലിനില്‍ നിന്ന് ഈജിപ്റ്റിലേക്ക് പോവുകയായിരുന്നു വിമാനം.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. 130 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനക്കമ്പനി ഓഫീസില്‍ ഫോണ്‍ സന്ദേശമായാണ് ഭീഷണിയെത്തിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha