താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടന്നതിന് തെളിവില്ലെന്ന് അഷ്‌റഫ് ഗാനി

താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടന്നതിനു തെളിവില്ലെന്നു അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി. മന്‍സൂര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സത്യമല്ലെന്നും മന്‍സൂറിന് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും താലിബാന്‍ പിന്നീട് ശബ്ദസന്ദേശത്തില്‍ അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് വിശദീകരണവുമായ രംഗത്തെത്തിയത്. മന്‍സൂര്‍ കൊല്ലപ്പെട്ടതിനു യാതോരുവിധ തെളിവും കണ്‌ടെത്താന്‍ സാധിച്ചിട്ടില്ല. ഏറ്റുമുട്ടലുണ്ടായതിനെ കുറിച്ച് അന്വേഷിച്ചു വരികയാണന്നും മാധ്യമപ്രവര്‍ത്തകരോട് അഷ്‌റഫ് ഗാനി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച താലിബാന്‍ സംഘങ്ങള്‍ക്കിടയിലുണ്ടായ പോരാട്ടത്തിലാണ് മുല്ല അക്തര്‍ മന്‍സൂറിനു ഗുരുതരമായി പരിക്കേറ്റത് എന്നായിരുന്നു വാര്‍ത്ത. മന്‍സൂര്‍ കൊല്ലപ്പെട്ടുവെന്ന് പിന്നീടാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍, ശത്രൂക്കളുടെ ഒളിഅജണ്ടയാണ് വ്യാജവാര്‍ത്തയ്ക്കു പിന്നില്‍ എന്ന് താലിബാന്‍ പിന്നീട് പുറത്തിറക്കിയ ശ്ബദസന്ദേശത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha