യുഎസ്സിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

സിറിയയില്‍ യു.എസ്സിന്റെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 13പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ സൈനിക ക്യാമ്പിലാണ് ബോംബ് വീണത്. ഐ.എസ്സിന്റെ നിയന്ത്രണത്തിലുള്ള ഡോയര്‍ എസ്സോര്‍ പ്രവിശ്യയിലാണ് സഖ്യസേന ബോംബാക്രമണം നടത്തിയത്. സഖ്യസേനയുടെ ആക്രമണത്തില്‍ സിറിയന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെടുന്നത് ആദ്യമായാണ്.
സംഭവത്തില്‍ സിറിയന്‍ പ്രതിഷേധം അറിയിച്ചു.പാരിസിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയില്‍ സഖ്യസേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഐ.എസ്. നിയന്ത്രണത്തിലുള്ള റാഖ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 49പേര്‍ കൊല്ലപ്പെട്ടു.
മരിച്ചവര്‍ ഏറെയും ഭീകരരാണെന്ന് ബ്രിട്ടന്‍ കേന്ദ്രമായുള്ള മനുഷ്യാവകാശസംഘടനയുടെ ഡയറക്ടര്‍ റാമി അബ്ദേല്‍ റഹ്മാന്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ചു വനിതകളും എട്ടു കുട്ടികളും ഉള്‍പ്പെടും. ഇവര്‍ക്ക് ഐ.എസ്സുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha