മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സെര്‍ബിയന്‍ പ്രതിരോധ മന്ത്രിക്ക് പദവി തെറിച്ചേക്കും

മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് സെര്‍ബിയന്‍ പ്രതിരോധ മന്ത്രി ബ്രാറ്റിസ്ലാവ് ഗാസിക്കിന്റെ പണി തെറിക്കുമെന്ന് ഉറപ്പായി. ഗാസിക്കിന് ഇനി പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രധാനമന്ത്രി അലക്‌സാണ്ടര്‍ വുസിക് വ്യക്തമാക്കിക്കഴിഞ്ഞു. അശ്ലീല പ്രസ്താവനയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം കത്തുകയാണ്.
ഇത്ര വേഗം വളയുന്ന വനിതാ പത്രപ്രവര്‍ത്തകരെ തനിക്ക് വലിയ ഇഷ്ടമാണെന്നായിരുന്നു ഗാസിക്കിന്റെ കമന്റ. ഞായറാഴ്ച ഒരു ഫാക്ടറി സന്ദര്‍ശിക്കുന്നതിനിടെ ബി92 എന്ന ചാനലിലെ വനിതാ റിപ്പോര്‍ട്ടറായ സ്ലാറ്റിഷാ ലബോവികിനെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ അശ്ലീല പരാമര്‍ശമുണ്ടായത്. ചാനല്‍ ക്യാമറകള്‍ക്ക് തടസം സൃഷ്ടിക്കാതിരിക്കാന്‍ ലബോവിക്ക് ഗാനിക്കിനു മുന്നില്‍ മുട്ടില്‍ നില്‍ക്കുമ്പോഴായിരുന്നു മന്ത്രിയുടെ ദ്വയാര്‍ത്ഥ പ്രയോഗത്തിലുളള അശ്ലീല പരാമര്‍ശം.
സംഭവം വിവാദമായതിനെ തുടര്‍ന്ന് മന്ത്രി പരസ്യമായി മാപ്പ് അപേക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല. മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഭരണകക്ഷിയിലെ പ്രമുഖരും ഗാസിക്കിന്റെ രാജിയ്ക്കായി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.
മാപ്പപേക്ഷിച്ചതുകൊണ്ട് മാത്രം ന്യായീകരിക്കാനാവുന്നതല്ല ഗാസിക്കിന്റെ പ്രവൃത്തിയെന്നും പ്രധാനമന്ത്രി വുസിക് വ്യക്തമാക്കി. ഗാസിക്ക് മാപ്പ് അപേക്ഷിച്ചതും പശ്ചാത്തപിച്ചതും നല്ലതുതന്നെ, പക്ഷേ അതൊന്നും ആവുന്നില്ല വുസിക് പറഞ്ഞു. ചില സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ ഉടന്‍ തന്നെ മന്ത്രിയെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha