വമ്പൻ ജയം..ഇന്ത്യയും ചൈനയും തമ്മിലുള്ള രാജ്യാന്തര അതിർത്തിയായ, മക്മഹോൻ രേഖ അംഗീകരിച്ച് യുഎസ് പ്രമേയം..ഭൂട്ടാനിൽ അവകാശവാദം ഉന്നയിക്കുന്നതിനെയും ശക്തമായി എതിർത്തു..

നമ്മുടെ ഭൂമി നമ്മുക്ക് അവകാശപ്പെട്ടതാണ്...അതാര് വന്നു തട്ടിയെടുക്കാൻ നോക്കിയാലും കയ്യും കെട്ടി നോക്കി നില്ക്കാൻ സാധിക്കില്ല ഒരു ഇന്ത്യക്കാരനും..ഇന്ന് ഇന്ത്യക്ക് സന്തോഷിക്കാവുന്ന ഒരു വമ്പൻ നയതന്ത്ര വിജയമാണ് നമ്മൾ കൈവരിച്ചിരിക്കുന്നത്...എന്താന്ന് വച്ചാൽ അരുണാചൽ പ്രദേശിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള രാജ്യാന്തര അതിർത്തിയായ മക്മഹോൻ രേഖ അംഗീകരിച്ച് യുഎസ് പ്രമേയം.ഈ ഒരുയുഎസ് പ്രമേയം എത്തുന്നതിന് പിന്നിൽ ഇന്ത്യയുടെ വിദേശാകാര്യ ഇടപെടലിന്റെ ഫലമാണ് സംഭവിച്ചിരിക്കുന്നത്...അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും യുഎസ് സെനറ്റിൽ അവതരിപ്പിച്ച ഉഭയകക്ഷി പ്രമേയം വ്യക്തമാക്കി. സെനറ്റർമാരായ ഡെമോക്രാറ്റ് അംഗം ജെഫ് മെർക്‌ലിയും റിപ്പബ്ലിക്കൻ അംഗം ബിൽ ഹാഗെർട്ടിയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.അരുണാചൽ പ്രദേശിൽ കഴിഞ്ഞ 6 വർഷത്തിനിടെ ഏറ്റവും സംഘർഷഭരിതമായ സ്ഥിതിവിശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്.
ഈ സന്ദർഭത്തിലാണ് മക്മഹോൻ രേഖയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാടിനെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നത്. ഇനി എന്താണ് മക്മഹോൻ രേഖ എന്നുള്ളതിനെ സംബന്ധിച്ച് പറയാം..ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് ബ്രിട്ടീഷ് കാലത്തോളം പഴക്കമുണ്ട്. 1914ൽ ബ്രിട്ടീഷ് ഇന്ത്യയും തിബറ്റും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി നിർണയിക്കുന്നത്. ഇതാണ് മക്മഹോൻ രേഖ എന്നറിപ്പെടുന്നത്.നിലവിൽ ഇന്ത്യൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, കശ്മീർ എന്നിവയുമായാണ് ചൈന അതിർത്തി പങ്കിടുന്നത്.ഇന്ത്യയിലെ ലഡാക്ക് ഉൾപ്പെടുന്ന പടിഞ്ഞാറൻ സെക്ടർ, ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന മധ്യ സെക്ടർ, അരുണാചൽ പ്രദേശിലെ കിഴക്കൻ സെക്ടർ എന്നിങ്ങനെ ആണവ..മക്മഹോൻ രേഖ പ്രകാരം ഇത് 3488 കിലോമീറ്റർ ഉണ്ട്. എന്നാൽ രണ്ടായിരം മീറ്ററേ ഉള്ളൂവെന്നാണ് ചൈനയുടെ വാദം. ഇതിൽ സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ ഭാഗത്ത് ഇന്ത്യയും ചൈനയും തമ്മിൽ ചില്ലറ തർക്കങ്ങളുണ്ട്.
1962-ലെ ഇന്ത്യാ ചൈന യുദ്ധത്തിൻറെ ഒരു രംഗവേദി അരുണാചൽ പ്രദേശിൻറെ അതിർത്തി കേന്ദ്രീകരിച്ചാണ്. അരുണാചൽ അതിർത്തിയിലുള്ള 100 ചതുരശ്ര കിലോമീറ്റർ വരുന്ന അസഫില എന്ന പ്രദേശം നിലവിൽ ഇരു രാജ്യങ്ങളുടെയും നിയന്ത്രണത്തിലല്ല. ലോങ്ജു എന്നറിയപ്പെടുന്ന അരുണാചൽ -തിബറ്റ് അതിർത്തി പ്രദേശത്തും തർക്കങ്ങളുണ്ട്. തിബറ്റ് അതിർത്തിയുടെ അഭിമുഖമായുള്ള ഈ പ്രദേശത്ത് ഇന്ന് ഇന്ത്യയുടെ സൈനിക സാന്നിധ്യമില്ല. പകരം, അവിടെ നിന്ന് പത്ത് കിലോമീറ്ററകലേക്ക് ഇന്ത്യൻ സൈന്യം പിന്മാറിയിട്ടുണ്ട്.പക്ഷെ വർഷങ്ങളായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ഇങ്ങനെ തുടരുകയാണ്..ഈ സന്ദർഭത്തിലാണ് മക്മഹോൻ രേഖയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാടിനെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നത്. ഇത് ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ നിലപാടുകൾക്ക് ഭാവിയിൽ കരുത്ത് പകരും .
അരുണാചൽ ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തെ അമേരിക്കൻ പ്രമേയം പൂർണമായി നിലവിൽ നിരാകരിച്ചിരിക്കുകയാണ്..എല്ലാ അർത്ഥത്തിലും ഇന്ത്യയുടെ നിലപാടാണ് അമേരിക്ക പ്രമേയത്തിൽ ഉയർത്തിക്കാട്ടുന്നത്.അതിർത്തിയിലെ തർക്കപ്രദേശത്ത് ചൈന ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനെയും അരുണാചലിന്റെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പുറത്തുവിടുന്നതിനെയും ഭൂട്ടാനിൽ അവകാശവാദം ഉന്നയിക്കുന്നതിനെയും ശക്തമായി എതിർത്തു..അരുണാചൽ ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തെ പ്രമേയം പൂർണമായി നിരാകരിച്ചു. ചൈന പ്രകോപനം സൃഷ്ടിക്കുന്നതായി കുറ്റപ്പെടുത്തി. അതിർത്തിയിലെ തർക്കപ്രദേശത്ത് ചൈന ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനെയും അരുണാചലിന്റെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പുറത്തുവിടുന്നതിനെയും ഭൂട്ടാനിൽ അവകാശവാദം ഉന്നയിക്കുന്നതിനെയും ശക്തമായി എതിർത്തിട്ടുണ്ട്..ചൈനയുടെ ഭീഷണി നേരിടാനും പ്രതിരോധം ശക്തമാക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രമേയം പുകഴ്‌ത്തി. സ്വാതന്ത്ര്യത്തെയും നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണത്തെയും പിന്താങ്ങുന്ന അമേരിക്കൻ നിലപാടാണ് പ്രമേയത്തിനു പിന്നിലെന്ന് പ്രമേയം വിശദീകരിക്കുന്നുണ്ട്..
https://www.facebook.com/Malayalivartha