കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞു: ആറ് മരണം

ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്ന കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ട് തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്ത് മുങ്ങി ആറു കുട്ടികള്‍ മരിച്ചു. അപകടത്തില്‍പ്പെട്ട എട്ടു പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. കൂടുതല്‍ പേര്‍ ബോട്ടിലുണ്്ടായിരുന്നെന്ന സൂചനയെത്തുടര്‍ന്ന് ചൊവ്വാഴ്ച പകലും തെരച്ചില്‍ തുടരുകയാണെന്ന് ദോഗന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍നിന്നുള്ളവരാണ് ബോട്ടിലുണ്്ടായിരുന്നതെന്നാണു പ്രാഥമിക നിഗമനം. എത്രപേര്‍ ബോട്ടിലുണ്്ടായിരുന്നു എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha