വാട്‌സ്ആപ്പ് ചാറ്റ് ചെയ്ത മകളെയും കാമുകനെയും പിതാവ് കൊലപ്പെടുത്തി

മണിക്കൂറുകളോളും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തതിന് മകളെയും കാമുകനെയും പിതാവ് കൊലപ്പെടുത്തി. ആഗ്രഗ്വാളിയാര്‍ ഹൈവേയില്‍ നാഗ്ലലാല്‍ജീതിലാണ് സംഭവം. ഗിരിരാജിന്റെ മകള്‍ ഭാരതി കുശ്‌വ (21), കാമുകന്‍ നരേഷ് കുമാര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞു മകളെയും കാമുകനെയും ധോല്‍പൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ക്ഷണിച്ച ശേഷം ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. തന്റെ എതിര്‍പ്പ് വകവയ്ക്കാതെ പ്രണയബന്ധം തുടര്‍ന്നതിനും മണിക്കൂറുകളോളം വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തതിലുമുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha