മണിക്കൂറുകള്‍ ഇടവിട്ട് കാണ്ഡഹാര്‍ വിമാനത്താവളത്തിനും പോലീസ് സ്‌റ്റേഷനും നേരെ ഭീകരാക്രമണം; ആളപായമില്ല

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിനു പോലീസ് സ്‌റ്റേഷനും നേരെ ഭീകരാക്രമണം. ആക്രമണത്തിന് പിന്നില്‍ താലിബാന്‍ ഭീകരരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. താലിബാന്റെ ഒരു അനുകൂല വെബ്‌സൈറ്റില്‍ ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ ആക്രമണമാരംഭിച്ചതായി തീവ്രവാദികള്‍ അവകാശപ്പെടുന്നുണ്ട്.
വിമാനത്താവളത്തിന് അടുത്തുള്ള സ്‌ക്കൂളില്‍ കയറിപ്പറ്റിയ ഭീകരര്‍ സ്‌ക്കൂളില്‍ തമ്പടിച്ച് വിമാനത്താവളത്തിന് നേരെ വെടിവെപ്പ് നടത്തി. കാണ്ഡഹാറിലെ പോലീസ് സ്‌റ്റേഷന് നേരെയും സമാനമായ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തിന് നേരെയും ആക്രമണം നടന്നത്. വിമാനത്താവളത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ കടന്നു എന്നാണ് റിപ്പൊര്‍ട്ടുകള്‍. ഭീകരരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അഫ്ഗാന്‍ സൈനികര്‍ തിരിച്ചടി നല്‍കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha