ഒബാമ മോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി; കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് ശക്തമായ ഉടമ്പടി തയ്യാറാക്കും

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇരു നേതാക്കളും ചര്‍ച്ച ചെയ്ത് കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജോഷ് ഏണസ്റ്റ് മാധ്യമങ്ങളെ അറിയിച്ചു. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് വ്യക്തമായ ഉടമ്പടി തയ്യാറാക്കുന്നതിന് ഇരു നേതാക്കളും തങ്ങളുടെ വ്യക്തിപരമായ ശ്രമങ്ങള്‍ തുടങ്ങുമെന്നും പരസ്പര സഹായത്തോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പാരിസില്‍ നടക്കുന്ന രാജ്യാന്തര കാലാവസ്ഥ ഉച്ചകോടി പ്രസിഡന്റ് ഒബാമ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച കാലാവസ്ഥ ഉച്ചകോടിക്കിടെ ഒബാമയും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതു കൂടാതെ ചൈനീസ് പ്രസിഡന്റുമായും ഒബാമ കൂടിക്കാഴ്ച നടത്തി. പാരിസില്‍ നടക്കുന്ന ഉച്ചകോടിയില്‍ ശുഭപ്രതീക്ഷയോടെ 180 രാജ്യങ്ങളാണ് ഉള്ളതെന്നും ഒബാമ ഇതോടൊപ്പം കൂട്ടിചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha