ഐഎസിനെതിരെ റഷ്യയുടെ മിസൈല്‍ ആക്രമണം

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തി റഷ്യ. 500 മൈല്‍ അകലെ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന റോസ്‌ടോവ് ഓണ്‍ ഡോണ്‍ എന്ന അന്തര്‍വാഹിനിയില്‍ നിന്നാണ് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചത്. ആയുധ സംഭരണ ശാലകള്‍, എണ്ണ പ്ലാന്റുകള്‍ എന്നിവയായിരുന്നു ലക്ഷ്യം. ഐഎസിനെ തകര്‍ക്കാന്‍ റഷ്യ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ സൂചനയാണിത്. കനത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ ആക്രമണത്തിലൂടെ കഴിഞ്ഞതായി പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. പാരീസിന് സമാനമായ ആക്രമണങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും പദ്ധതിയിട്ടിരുന്ന ഐഎസിനെതിരെയുള്ള റഷ്യയുടെ ഭീകരതക്കെതിരായെള്ള മറുപടിയാണ് ഈ അക്രമണം. സിറിയയില്‍ ഐഎസ് ഭീകരതക്കെതിരെ ശക്തമായ ഇടപെടില്‍ ഉണ്ടാകുമെന്നാണ് റഷ്യയുടെ ഈ അക്രമണം സൂചിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha