'ഹെയില്‍ഡ്രോണ്‍ ' ഉത്തരകൊറിയയുടെ ലക്ഷ്യം കൃത്രിമ സുനാമി , ലോകനാവിക സേനയ്ക്ക് ഭീഷണി. വിജയാഹ്ലാദത്തില്‍ കിം.

ലോകത്തന്റെ മുഴുവന്‍ നിയന്ത്രണങ്ങളും അവണഗിച്ചു കൊണ്ട് ഏകാധിപത്യത്തിന്റെ അവസാന വാക്കായി മാറിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആണവയാധുങ്ങള്‍ കാട്ടി ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന കിം ജോങ് ക്രിത്രിമമായി സുനാമി സൃഷ്ടിക്കുന്ന ആണവായുധം നിര്‍മ്മിച്ചെന്ന അവകാശ വാദവുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ആണവായുധ ശേഷിയുള്ള, വെള്ളത്തിനടിയിലൂടെ പോകുന്ന ഡ്രോണ്‍ പരീക്ഷണം നടത്തിയെന്നാണ് അവകാശപ്പെട്ട് ഉത്തര കൊറിയ രാഗത്തെത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് റേഡിയോ ആക്ടീവ് സൂനാമി സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് അവരുടെ അവകാശവാദം. ഇങ്ങനെ സൃഷ്ടിക്കുന്ന സൂനാമിക്ക് നാവിക സേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകര്‍ക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശപ്പെടുന്നു. എന്നാല്‍, ഉത്തര കൊറിയ അവകാശപ്പെടുന്നതുപോലെ ഡ്രോണ്‍ ഭീഷണിയാണെന്ന് കരുതുന്നില്ലെങ്കിലും രാജ്യം ആണവ ഭീഷണിയുയര്‍ത്തുന്നുവെന്ന വാദത്തെ സാധൂകരിക്കുന്നതാണ് പുതിയ പരീക്ഷണമെന്നാണ് വിദഗ്ധരുടെ നിലപാട്.
തീരത്തുനിന്നോ കപ്പലുകളില്‍നിന്നോ വിക്ഷേപിക്കാവുന്ന തരത്തിലുള്ള ഡ്രോണാണ് ഇതെന്ന് ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. ഹെയില്‍ എന്നാണ് ഡ്രോണിന്റെ പേര്. സൂനാമി എന്നാണ് ഈ കൊറിയന്‍ പദത്തിന്റെ അര്‍ഥം. പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍ കിം ജോങ് ഉന്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊറിയന്‍ ഉപഭൂഖണ്ഡത്തിനടുത്ത് യുദ്ധക്കപ്പല്‍ സംഘത്തെ വിന്യസിക്കാനും മറ്റും യുഎസ് തയാറെടുക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ ഈ പരീക്ഷണം. ഉത്തര കൊറിയ നടത്തുന്ന ആയുധ പരീക്ഷണങ്ങളും യുഎസ് - ദക്ഷിണ കൊറിയ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളും മേഖലയിലെ സൈനിക സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഉത്തര കൊറിയയുടെ പരീക്ഷണ മിസൈലുകള്‍ വെടിവച്ചിടുന്നത് യുദ്ധത്തിനുള്ള ആഹ്വാനമായി കണക്കാക്കുമെന്ന് ഏകാധിപതി കിംജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പസിഫിക് സമുദ്രത്തിലേക്ക് കൂടുതല്‍ മിസൈലുകള്‍ വിടുമെന്ന സൂചനയും ജോങ് നല്‍കിയിരുന്നു.ഇതുവരെ യുഎസോ സഖ്യരാഷ്ട്രങ്ങളോ ഉത്തര കൊറിയയുടെ മിസൈലുകള്‍ വെടിവച്ചിട്ടിട്ടില്ല. എന്നാല്‍, വരുംദിവസങ്ങളില്‍ ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ മിസൈല്‍ പരീക്ഷണം നടത്തുമെന്നു സൂചനയുണ്ട്.
അടുത്തിടെ യുഎസ്, ദക്ഷിണ കൊറിയന്‍ വ്യോമസേനകള്‍ സംയുക്ത അഭ്യാസങ്ങള്‍ നടത്തുന്നത് ഉത്തരകൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ഫ്രീഡം ഷീല്‍ഡ് എന്ന പേരില്‍ 10 ദിവസത്തെ അഭ്യാസങ്ങള്‍ നടത്താന്‍ ഇരുരാജ്യങ്ങള്‍ക്കും പദ്ധതിയുണ്ട്. ഇതിനിടെ ജപ്പാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തര്‍ക്കങ്ങള്‍ പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ ദക്ഷിണ കൊറിയ തുടങ്ങിയിട്ടുണ്ട്.
ഇരുകൊറിയകളും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെ പുതിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കാനും ആണവായുധ ശേഖരം വിപുലപ്പെടുത്താനും ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയതും വിവാദമായിരുന്നു. യുഎസ് നേതൃത്വത്തിലുള്ള എതിരാളികളില്‍നിന്നുള്ള ഭീഷണി നേരിടാന്‍ ഇതാവശ്യമാണെന്ന് കിം ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.
ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്കു ഡ്രോണുകളും മിസൈലുകളും അയച്ചതിനെത്തുടര്‍ന്നു മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. ഏതു സാഹചര്യവും നേരിടാന്‍ കരുതിയിരിക്കാന്‍ ദക്ഷിണകൊറിയ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി.ആണവായുധശേഖരം വിപുലമാക്കുന്നതിനു പുറമേ രാജ്യത്തിന്റെ ആദ്യ സൈനിക ഉപഗ്രഹ വിക്ഷേപണത്തിനും ഉത്തരകൊറിയ തയാറെടുക്കുകയാണ്. ആയുധ പരീക്ഷണത്തിന്റെ ഭാഗമായി കിഴക്കന്‍തീരത്തു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം തുടര്‍ച്ചയായി നടത്തുന്നതും വലിയ കലാപങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
യുഎസ് ഡ്രോണുകളെ നിരന്തരം വെടിവെച്ചിടുന്നതും യുഎസിലേയ്ക്ക് ഡ്രോണുകള്‍ അയച്ച് നാവികസേന രഹസ്യങ്ങള്‍ ചോര്‍ത്തുന്നതും കിം പതിവാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിമിഷ നേരം കൊണ്ട് സമുദ്രം തന്നെ പൂര്‍ണ്ണമായും കരയ്ക്ക് കയറ്റാന്‍ കഴിയുന്ന റേഡിയോ ആക്ടീവ് ആണവായുധം നിര്‍മ്മിച്ചതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടിരിക്കുന്നത്. സുനാമി ലോകത്തിന് വിതച്ച നാശത്തോളം ഭീകരമാകില്ലെങ്കിലും ആണുവായുധം പ്രയോഗിക്കുന്ന സമുദ്രം സുനാമിയ്ക്ക് തുല്യമായി ഉയരുമെന്നാണ് ഉത്തര കൊറിയ പറയുന്നത്. ആണവായുധങ്ങളുടെ ശേഖരം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയില്ലെങ്കിലും പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഏകാധിപതി കിംമിന്റെ സാന്നിധ്യത്തിലാണ് പരീക്ഷണം നടത്തുന്നത്.
ഉത്തരകൊറിയിയെ ആണവനിലയങ്ങളെ കുറിച്ച് പഠിക്കാന്‍ അമേരിക്കയും ജപ്പാനും ശ്രമം നടത്തിയെങ്കിലും അവയെല്ലാം മറികടന്നു കൊണ്ടാണ് കിം ഏകാംഗ രാജ്യമായി ലോകത്തെ ആണവായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നത്. നിരവധി ഉപരോധങ്ങള്‍ ഉത്തരകൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയെങ്കിലും അവയൊന്നും ഇവുടെ ആണവായുധ നിര്‍മ്മാണത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് പുതിയ കൃത്രിമ സുനാമിയുണ്ടാക്കാന്‍ ശേഷിുയുള്ള ആണവ ഡ്രോണ്‍ നിര്‍മ്മാണത്തിലൂടെ വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha