അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന്റെ കോംപ്ലക്‌സില്‍ കടന്നു കയറി താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നുണ്ട്.
പുലര്‍ച്ചെയാണ് ആയുധധാരികളായ ഭീകരര്‍ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള അഫ്ഗാന്‍-നാറ്റോ സൈനിക താവളത്തിലും റെസിഡന്‍ഷ്യല്‍ ബ്ലോക്കിലും കടന്നു കയറിയത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha