സുക്കര്‍ബര്‍ഗ് കുഞ്ഞിനൊപ്പമുള്ള ചിത്രത്തിന് ലൈക്കോട് ലൈക്ക്

കുഞ്ഞു മാക്‌സയെ ഇഷ്ടം കൊണ്ട് പൊതിഞ്ഞ് ലോകം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഭൂരിപക്ഷത്തിനും ഫേസ്ബുക്ക് സ്വന്തം വീടുപോലെയാണ്. അങ്ങനെയാകുമ്പോള്‍ വീട്ടിലെ ഒരാഘോഷം എല്ലാവരും ഏറ്റെടുക്കില്ലേ.
ഏറ്റെടുക്കുക തന്നെ ചെയ്യും. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് മകള്‍ പിറന്നതോടെ സ്വന്തം വീട്ടിലെ ആഘോഷമായിത്തന്നെയാണ് സൈബര്‍ ലോകം ഇക്കാര്യം ഏറ്റെടുത്തത്.
രണ്ടാഴ്ച മുമ്പ് ജനിച്ച മകളോടൊപ്പം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണിപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ആഘോഷമാകുന്നത്. മകളായ മാക്‌സിന്റെ ജനനം പ്രമാണിച്ച് രണ്ട് മാസത്തെ പിതൃത്വ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് സുക്കര്‍ബര്‍ഗ്.
അദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മകളോടൊപ്പം നിലത്ത് കിടക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്തശേഷം \'കുഞ്ഞു മാക്‌സിനൊപ്പം അതിയായ സന്തോഷത്തോടെ\' എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്. കാല്‍ക്കോടി ലൈക്കാണു ചിത്രത്തിനു ലഭിച്ചത്.
അച്ഛനായതിനു ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ കമ്പനി ഓഹരിയില്‍ നിന്നുള്ള ലാഭത്തിന്റെ 99% ചെലവഴിക്കുമെന്ന് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha