ക്വാലാലമ്ബൂര്‍ വിമാനത്താവളത്തില്‍ അവകാശികളില്ലാത്ത വിമാനങ്ങള്‍

ക്വാലാലമ്ബൂര്‍ വിമാനത്താവളത്തില്‍ അവകാശികളില്ലാത്ത മൂന്നു വിമാനങ്ങളാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. വഴിയില്‍ കാറുകളും മറ്റു വാഹനങ്ങളും പാര്‍ക്കുചെയ്തിട്ടു കടന്നുകളയുന്നവരെപ്പറ്റിയുള്ള വാര്‍ത്തകള്‍ നാം നിരവധി കേള്‍ക്കാറുണ്ട്. ആളില്ലാതെ ക്വാലാലമ്ബൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നാളുകളായി അനാഥമായി കിടക്കുന്ന മൂന്നു വിമാനങ്ങളുടെ അവകാശികളെത്തേടി അധികൃതര്‍ തിങ്കളാഴ്ച പത്രത്തില്‍ പരസ്യം നല്‍കിയിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കകം ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ വിമാനങ്ങള്‍ ലേലം ചെയ്യാനോ പൊളിച്ചുവില്‍ക്കാനോ തങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നാണു പരസ്യത്തില്‍ പറയുന്നത്. രണ്ടു യാത്രാവിമാനങ്ങളും ഒരു ചരക്കുവിമാനവുമാണ് എയര്‍പോര്‍ട്ടില്‍ ഉടമസ്ഥരില്ലാതെ കിടക്കുന്നത്. ഇവ മലേഷ്യക്കാരുടെ വിമാനങ്ങളല്ല.
വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍ തന്നിട്ടേ വിമാനം വിട്ടുകൊടുക്കുകയുള്ളുവെന്ന് മലേഷ്യന്‍ എയര്‍പോര്‍ട്‌സ് ജനറല്‍ മാനേജര്‍ സൈനോള്‍ ഇസാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha