കള്ളപ്പണം വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ ഇന്ത്യ നാലാമത്, ഒന്നാം സ്ഥാനത്ത് ചൈന

കള്ളപ്പണം സമാഹരിക്കുന്ന കാര്യത്തില്‍ ഇന്ത്യയും ഒട്ടും പിന്നിലല്ലെന്ന് തെളിയുന്നു. കള്ളപ്പണം വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. നികുതി വെട്ടിച്ച് സമ്പാതിക്കുന്നതാണ് വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കാനായ് കടത്തുന്നത്. 2004 നുശേഷം പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കൊഴുകിയത് 51 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ (3.41 ലക്ഷം കോടിരൂപ) വീതം.
അമേരിക്ക ആസ്ഥാനമായ ഗവേഷണ സ്ഥാപനം ഗ്ലോബല്‍ ഫിനാല്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജി.എഫ്.ഐ) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കോള്‍ ഉയര്‍ന്ന തുകയാണ് കള്ളപ്പണമായി വിദേശത്തേക്ക് ഒഴുകിയത്.
കള്ളപ്പണം പുറത്തേക്കൊഴുകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണുള്ളത്. 139 ബില്ല്യണ്‍ യു.എസ് ഡോളറാണ് ചൈനയില്‍ നിന്ന് വിദേശത്തേക്ക് ഒഴുകുന്നത്. രണ്ടാം സ്ഥാനത്തുള്ള റഷ്യയില്‍ നിന്ന് പ്രതിവര്‍ഷം 104 ബില്ല്യണ്‍ ഡോളറാണ് കള്ളപ്പണമായി പുറത്തേക്കൊഴുകുന്നത്. മൂന്നാം സ്ഥാനത്ത് മെകസിക്കോയാണ് ( 52.8 ബില്ല്യണ്‍ ഡോളര്‍).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha