മുസ്ലിങ്ങളെ അവഗണിക്കരുത്; മുസ്ലിങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലേക്ക് സ്വാഗതമെന്ന് സുക്കര്‍ബര്‍ഗ്

മുസ്ലിങ്ങള്‍ക്ക് എപ്പോഴും ഫെയ്‌സ്ബുക്കിലേക്ക് സ്വാഗതമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മുസ്ലിങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ സുരക്ഷിത അന്തരീക്ഷമൊരുക്കുമെന്നും, മുസ്ലീങ്ങളുടെ മൗലികാവശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാരിസ് ആക്രമണത്തിന് ശേഷം മുസ്ലിങ്ങള്‍ അവഗണന നേരിടുന്നും ഇത് പാടില്ലാത്തതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ന്റെ പ്രസ്താവന വിവാദമാകുമ്പോള്‍ സക്കര്‍ബര്‍ഗ് അതേ വിഷയത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലുണ്ടായ ഭീകരാക്രമണത്തേത്തുടര്‍ന്നാണ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനത്തിന് പോലും മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇതിനെതിരെ വൈറ്റ് ഹൗസ് രംഗത്തുവന്നിരുന്നു.
പാരിസ് ആക്രമണത്തിനും പിന്നാലെയുണ്ടായ വിവാദ പ്രസ്താവനക്കും ശേഷം മുസ്ലിങ്ങളിലുണ്ടായ വികാരം തനിക്ക് മനസ്സിലാകും. ഒരു ജൂതന്‍ എന്ന നിലയില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ ചെറുക്കണമെന്ന് മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha