യുഎഇയില്‍ അക്കൗണ്ടന്റാകാം സ്വകാര്യ കമ്പനികളില്‍ നിരവധി അവസരം;മുന്‍നിര കമ്പനികളിലേക്ക് അക്കൗണ്ടന്റിന്റെ ഒഴിവുകളുണ്ട്,ബിരുദവും ജോലി പരിചയവുമാണ് യോഗ്യതയായി ചോദിക്കുന്നത്,മികച്ച ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങളുടെ പെരുമഴ

യുഎഇയിലെ സ്വകാര്യ മേഖല തന്നെയാണ് മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത്. വിവിധ സെക്ടറുകളിലായി വലിയ ഒഴിവുകള്‍ ഇന്നും സ്വകാര്യ മേഖലയിലുണ്ട്. യോഗ്യതയ്ക്ക് അനുസൃതമായ ഒഴിവുകള്‍ കണ്ടെത്തുന്നതിലാണ് പലരും പ്രതിസന്ധി നേരിടുന്നത്. കോമേഴ്‌സ് ബിരുദധാരികള്‍ക്കുള്ള പ്രധാന ജോലി സാധ്യതയാണ് അക്കൗണ്ടന്റുകള്‍. കേരളത്തിലെ ചെറു കമ്പനികളില്‍ പ്രവൃത്തി പരിചയമുള്ള വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങളാണ് യുഎഇയിലെ വിവിധ സ്വകാര്യ കമ്പനികള്‍ തുറക്കുന്നത്.
മുന്‍നിര കമ്പനികളായ മജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിലടക്കം വിവിധ കമ്പനികളില്‍ അക്കൗണ്ടന്റിന്റെ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് ബിരുദവും ജോലി പരിചയവുമാണ് യോഗ്യതയായി ചോദിക്കുന്നത്. മികച്ച ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ തൊഴിലസരങ്ങളുടെ വിശദാംശങ്ങള്‍ നോക്കാം.
അക്കൗണ്ടന്റ് മജിദ് അല്‍ ഫുത്തൈം
മജിദ് അല്‍ ഫുത്തൈം കമ്പനിയില്‍ റവന്യു വിഭാഗത്തില്‍ അക്കൗണ്ടിനെ തേടുന്നുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറാത്തി ഹോള്‍ഡിംഗ് കമ്പനിയാണ് മജിദ് അല്‍ ഫുത്തൈം. മിഡില്‍ ഈസ്റ്റിലും വടക്കേ അഫ്രിക്കയിലും ഷോപ്പിംഗ് മാളുകള്‍, റിട്ടെയില്‍, ഹോട്ടല്‍ സ്ഥാപനങ്ങള്‍, പ്രൊജക്ട് മാനേജ്‌മെന്റ്, എനര്‍ജി ഫെസിലിറ്റി മാനേജ്‌മെന്റ് എന്നിവ കമ്പനി നടത്തുന്നു. കമ്പനി ദുബായ് ഓഫീസിലേക്കാണ് അക്കൗണ്ടന്റിനെ നിയമിക്കുന്നത്. ദൈനംദിന പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിലും ഇടപാടുകളിലും ഫിനാന്‍സ് മാനേജറെ സഹായിക്കുക, അക്കൗണ്ടുകളുടെ സമഗ്ര പരിശോധന എന്നിവയാണ് പ്രധാന ഉത്തരവാദിത്വം. അക്കൗണ്ടിംഗിലോ ഫിനാന്‍സിലോ ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എസിഎംഎ, എസിസിഎ തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതകള്‍ അധിക യോഗ്യതയായി പരിഗണിക്കും. ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടില്‍ 34 വര്‍ഷത്തെ പ്രവൃത്തി പരിചയവും റിയല്‍ എസ്റ്റേറ്റ്, അസറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ അക്കൗണ്ട് റിസീവബിള്‍, റവന്യു അക്കൗണ്ടിംഗ് എന്നിവയില്‍ ജോലി പരിചയവും ആവശ്യമാണ്. ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഡിസ്‌ക്രിപ്ഷനിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അക്കൗണ്ടന്റ് അല്‍ദാര്‍ എഡ്യുക്കേഷന്‍.
അബുദാബിയിലെ മുന്‍നിര സ്‌കൂള്‍ ശ്രംഖലയാണ് അല്‍ദാര്‍ എഡ്യുക്കേഷന്‍ അക്കൗണ്ടന്റിനെ തേടുന്നുണ്ട്. നഴ്‌സറി മുതല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വരെ നല്‍കുന്ന ശ്രംഖലയാണ് അല്‍ദാര്‍ എഡ്യുക്കേഷന്‍. 7 അക്കാദമികളും 2 നഴ്‌സറികളും ഗ്രൂപ്പിന് കീഴിലുണ്ട്. അജ്മാനിലെ മുഷരീഫ് ബോയിസ് സ്‌കൂള്‍ ഫോര്‍ ബേസിക് എഡ്യുക്കേഷനിലേക്കാണ് അക്കൗണ്ടിനെ നിയമിക്കുന്നത്. സ്‌കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകള്‍സൂക്ഷിക്കുക, പണമിടപാടുകളില്‍ സൂക്ഷമത എന്നിവ ജോലിയുടെ ഉത്തരവാദിത്വമാണ്. അക്കൗണ്ടിംഗില്‍ ബിരുദമാണ് കുറഞ്ഞ യോഗ്യത. ഫിനാന്‍സ് രംഗത്ത് 2 വര്‍ഷത്തിലധികമുള്ള പ്രവൃത്തി പരിചയം ആവശ്യമാണ്. അക്കൗണ്ടിംഗ് സോഫ്റ്റ്!വെയര്‍ അറിവ്, കമ്മ്യൂണിക്കേഷന്‍, അഡ്മിനിസ്‌ട്രേഷന്‍ കഴിവുള്ളവരെയാണ് ജോലിക്ക് തേടുന്നത്. അവസാന തീയതി നവംബര്‍ 20. ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഡിസ്‌ക്രിപ്ഷനിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ്
മജിദ് എല്‍ ഫുത്തൈം മജിദ് എല്‍ ഫുത്തൈം പ്രോപ്പര്‍ട്ടീസിന് കീഴില്‍ ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റിന്റെ ഒഴിവുണ്ട്. കമ്പനിയുടെ നിക്ഷേപ തന്ത്രത്തിന് അനുസൃതമായ സാധ്യതാ പഠനങ്ങള്‍, വിപണി ഗവേഷണം, മറ്റ് സാമ്പത്തിക വിശകലനങ്ങള്‍ എന്നിവ നടത്തുകയാണ് ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റിന്റെ ഉത്തരവാദിത്വം. വിവിധ ബിസിനസ് യൂണിറ്റുകളില്‍ നിന്നുള്ള വിവര ശേഖരണവും ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടറുടെ അവലോകനത്തിനായി അവതരണങ്ങള്‍ തയ്യാറാക്കുകയും ചെയ്യുക, റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യനിര്‍ണ്ണയം, പണമൊഴുക്ക് എന്നിവ അവലോകനം ചെയ്യുക എന്നിവയും ജോലിയുടെ ഭാഗമാണ്. ഇന്‍വനെസ്റ്റ്‌മെന്റ് ബാങ്കിംഗില്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സിഎഫ്എ അധിക യോഗ്യതയായി കണക്കാക്കും. മികച്ച കമ്മ്യൂണിക്കേഷന്‍, സ്‌റ്റേക്ക്‌ഹോള്‍ഡര്‍ മാനേജ്‌മെന്റ് സ്‌കില്‍, അനലറ്റിക്കല്‍ സ്‌കില്‍ എന്നിവ ആവശ്യമാണ്. ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഡിസ്‌ക്രിപ്ഷനിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അക്കൗണ്ടന്റ് മജിദ് അല്‍ ഫുത്തൈം: https://careers.majidalfuttaim.com/job/DubaiAccountant%2CRevenue/737007601/
അക്കൗണ്ടന്റ് അല്‍ദാര്‍ എഡ്യുക്കേഷന്‍. https://faetxxsaasfaprod1.fa.ocs.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/job/604/?lastSelectedFacet=LOCATIONS&selectedLocationsFacet=300000000389845&selectedPostingDatesFacet=30
ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ് https://careers.majidalfuttaim.com/job/InvestmentAnalystMajidAlFuttaimPropertiesUAE/1002859301
https://www.facebook.com/Malayalivartha