ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് എവിടെയോ പിഴച്ചു, പാളിച്ച പരിഹരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയുടെ സിഐഎയുടെ സഹായം തേടാന്‍ നിര്‍ബന്ധിതനായി, മൊസാദും സിഐഎയും ദോഹയില്‍ ഒത്തുചേരുന്നു....

ലോകത്തിലെ ഏറ്റവും ബുദ്ധമാന്‍മാര്‍ ഉള്‍പ്പെടുന്ന ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് എവിടെയോ കടുത്ത പാളിച്ച പറ്റിയിരിക്കുന്നു. ആ പാളിച്ച തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ബഞ്ചമിന്‍ നെതന്യാഹു അമേരിക്കയുടെ സിഐഎയുടെ സഹായം തേടാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഹമാസിനെയും പാലസ്തീനികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നു ചര്‍ച്ച ചെയ്യാന്‍ ഹമാസും സിഐഎയും ദോഹയില്‍ രസഹ്യ ചര്‍ച്ച നടത്തുകയാണ്.
ഒക്ടോബര്‍ ഏഴിന് രാത്രി ഇസ്രായേലിനെ മാത്രമല്ല അമേരിക്കയെയും ലോകത്തെയുംതന്നെ ഞെട്ടിച്ച് ഹമാസ് തീവ്രവാദികള്‍ മൂവായിരം മിസൈലുകള്‍ ഇസ്രായേലിനു നേരേ തൊടുത്തു വിട്ടത് മൊസാദിന്റെ ചാരഉപഗ്രഹങ്ങള്‍ക്കൊന്നും കണ്ടെത്താനായില്ല. ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ മാത്രമല്ല ഓരോ മുക്കിലും മൂലയിലും വരെ മൊദാസിന്റെ സാന്നിധ്യമുണ്ട്. അവരുടെ ഒളികാമറകളുണ്ട്. ആകാശത്തുടനീളം നിരവധിയായ ചാര ഉപഗ്രഹങ്ങളുണ്ട്. എന്തിനേറെ ഹമാസിനുള്ളില്‍തന്നെ ഇസ്രായേലിന് ചാരന്‍മാരുണ്ടെന്നാണ് പറയപ്പെടുന്നത്.
എന്തൊക്കെയാണെങ്കിലും മൊസാദിന് എവിടെയോ പിഴച്ചിരിക്കുന്നു. 47 ദിവസം ഹമാസുമായി ഘോരപോരാട്ടം നടത്തേണ്ടിവന്നതും മൊസാദിന്റെ വീഴ്ചകൊണ്ടുകൂടിയാണെന്ന് ഇസ്രായേല്‍ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഇതുവരെയുള്ള യുദ്ധം ചര്‍ച്ച ചെയ്യാനും അടുത്ത യുദ്ധം ആസൂത്രണം ചെയ്യാനും മൊസാദും സിഐഎയും ദോഹയില്‍ ഒത്തുചേരുന്നത്. ഹമാസുകളുടെ ഭൂമിക്കടിയിലെ വന്‍തുരങ്കങ്ങള്‍ ഗാസയിലെ ആശുപത്രികളിലേക്കും മോസ്‌കുകളിലേക്കും സ്‌കൂളുകളിലേക്കും വരെ നീളുന്നതും ഇവിടെയൊക്കെ തീവ്രവാദികള്‍ ആയുധവുമായി ഒളിച്ചിരിക്കുന്നതുമൊക്കെ യുദ്ധം രണ്ടാഴ്ച പിന്നിട്ടശേഷമാണ് മൊസാദിന് കണ്ടെത്താനായത്.
മാത്രവുമല്ല അഭയാര്‍ഥികള്‍ക്കൊപ്പം ഹമാസ് തീവ്രവാദികള്‍ സ്ത്രീവേഷത്തിലും മുഖം മറച്ചും രക്ഷപ്പെട്ടുപോയതും ഇസ്രായേലിന് തിരിച്ചറിയാന്‍ ഏറെ വൈകി. രോഗികള്‍ എന്ന വ്യാജേന ഗാസയിലെ ആശുപത്രികളില്‍ കഴിഞ്ഞിരുന്നവരില്‍ ഏറെപ്പേരും തുരങ്കത്തിലൂടെ കടന്നവന്ന ഹമാസ് തീവ്രവാദികളായിരുന്നുവെന്നതും ഇസ്രായേലിന്റെ മാനം കെടുത്തി. ആ സാഹചര്യത്തിലാണ് ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും നേരേ തുടരെ ഇസ്രായേല്‍ ബോംബ് ആക്രമണം അഴിച്ചുവിട്ടതും നാലായിരം പേരെ വധിച്ചതുമൊക്കെ.
1951 ഏപ്രിലില്‍ ഇസ്രായേല്‍ രൂപവത്കരിച്ച മൊസാദിന്റെ ആസ്ഥാനം ടെല്‍ അവീവാണ്. ഈ സംഘടന സ്ഥാപിതമായ ശേഷം ഇസ്രായേല്‍ നടത്തിയ പോരാട്ടവിജയങ്ങളുടെയെല്ലാം അടിസ്ഥാന ഘടകം മൊസാദിന്റെ ബുദ്ധിപരമായ നീക്കങ്ങളായിരുന്നു. മൊസാദിന്റെ അംഗങ്ങളില്‍ പലരും ഇസ്രായേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ചവരും അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണ്. മാത്രവുമല്ല ഒരേ സമയം ബുദ്ധിയും യുക്തിയും ഏതുതരം തന്ത്രങ്ങളും വിനിയോഗിക്കാന്‍ പ്രാപ്തരും പരിശീലനം നേടിയവരുമാണിവര്‍.
ചുറ്റും ശത്രുരാജ്യങ്ങള്‍ സദാസമയം ആക്രമണത്തിന് തയാറായി നില്‍ക്കുമ്പോഴും ഇസ്രായേല്‍ എന്ന ചെറിയ രാജ്യം സുരക്ഷിതമായി നിലനില്‍ക്കുന്നത് കേവലം രണ്ടായിരം പേരില്‍ താഴെമാത്രം അംഗബലമുള്ള മൊസാദ് എന്ന ചാരസംഘടനയുടെ ബലത്തിലാണ്. പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടുന്ന ഈ ചാരസംഘടന ഏതുതരം നീക്കം നടത്താനും സദാ സജ്ജവുമാണ്. മൊസാദിന്റെ സൈനിക തലവന്‍മാരെ പലപ്പോഴായി കൊലചെയ്തതും മൊസാദിന്റെ ഓപ്പറേഷനിലൂടെയാണ്.
നിലവില്‍ ഹമാസുമായി യുദ്ധത്തിന് ആറു ദിവസം അവധി കൊടുത്തിട്ടുണ്ടെങ്കിലും അടുത്തയാഴ്ചയോടെ കരയുദ്ധം തുടങ്ങണമോ എന്നതില്‍ ഇസ്രായേലിന് ഒരു തീരുമാനമെടുക്കാന്‍ കൂടിയാണ് ഇപ്പോള്‍ ഹമാസും സിഐഎയും ചര്‍ച്ച നടത്തിവരുന്നത്. കരയുദ്ധത്തിന് ഇസ്രായേല്‍ സജ്ജമാണോ ശക്തമാണോ എന്നതിലാണ് തീരുമാനമുണ്ടാകേണ്ടത്. ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണം ഇസ്രയേല്‌ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടാക്കിയത്.
ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് ഇരുപത് മിനിറ്റനകം ഗാസ മുനമ്പില്‍നിന്ന് മൂവായിരത്തോളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. മാത്രവുമല്ല ഏതു റോക്കറ്റിനെയും മിസൈലിനെയും അന്തരീക്ഷത്തില്‍ തന്നെ നിര്‍വീര്യമാക്കാന്‍ കഴിവുന്ന ഇസ്രായേലിന്റെ വിഖ്യാതമായ അയണ്‍ ഡോം എന്ന സംവിധാനത്ത നിര്‍വീര്യമാക്കിക്കൊണ്ടായിരുന്നു ഹമാസിന്റെ മിന്നലാക്രമണം.
കുറഞ്ഞ സമയത്തിനുള്ളില്‍ അനേകം റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് അയണ്‍ ഡോം എന്ന വ്യോമപ്രതിരോധ സംവിധാനത്തെ ഹമാസ് കീഴടക്കിയത്. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നതില്‍ അയണ്‍ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. അത്തരത്തില്‍ ഹമാസുകള്‍ ഇസ്രായേലിന് ആദ്യഘട്ടത്തില്‍ ഞെട്ടിക്കുകയും ചെയ്തു.എല്ലാ പ്രതിരോധ മാര്‍ഗങ്ങളും മറികടന്ന് ആകാശമാര്‍ഗവും കരമാര്‍ഗവും അവര്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറി.
ഹമാസിന്റെ ആ അപ്രതീക്ഷിത ആക്രമണത്തില്‍ 1400 ഇസ്രയേലികള്‍ക്കാണ് മൂന്നു മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മാത്രവുമല്ല ഇരുന്നൂറിലേറെ പേരെ ഹമാസുകള്‍ ബന്ധിയായി കൊണ്ടുപോവുകയും ചെയ്തു. ഹമാസിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ രഹസ്യം ചോര്‍ത്തുന്നതില്‍ ഇസ്രയേലിന്റെ മൊസാദിന് വീഴ്ച സംഭവിച്ചത് ബഞ്ചമിന്‍ നെതന്യാഹുവിന് കടുത്ത അപമാനമായി മാറുകയും ചെയ്തു.
ഈ മാനക്കേടും ആള്‍നാശവുമാണ് കണ്ണില്‍ചോരയില്ലാത്ത ആക്രമണത്തിലൂടെ പതിനാലായിരം പലസ്തീനികളെ വകവരുത്താന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്.പലസ്തീന്‍ ഗ്രൂപ്പുകള്‍ക്കുള്ളിലും ലെബനനിലും സിറിയയിലും മറ്റ് അറബ് രാജ്യങ്ങളിലും മൊസാദിന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരും ഏജന്റുമാരുമുണ്ട്. മുന്‍കാലങ്ങളില്‍, ഇസ്രയേലിനെതിരായ നീക്കങ്ങള്‍ കൃത്യമായി മണത്തറിഞ്ഞ് പ്രതിരോധിക്കുകയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കുകയും അവര്‍ ചെയ്തിട്ടുണ്ട്.
അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുമ്പ് തന്നെ ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ആഴത്തില്‍ ഉറപ്പിച്ച ഈ വേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകള്‍ ഉള്‍പ്പെടെ സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇവ തകര്‍ത്തായിരുന്നു ഹമാസിന്റെ ആക്രണം. ഇന്നും നാളെയുമായി മൊസാദ് രണ്ടിലൊന്നു തീരുമാനം പറയും. അനുകൂലമെങ്കില്‍ അടുത്തയാഴ്ച വീണ്ടും യുദ്ധം തുടങ്ങുകയാണ്.
https://www.facebook.com/Malayalivartha