വിപുലീകൃത സന്ധി കരാറിന്റെ ഭാഗമായി, ഇസ്രായേൽ ജയിലിൽ നിന്ന് 30 ഫലസ്തീൻ തടവുകാരെ വിട്ടയച്ചു; 12 ബന്ദികളെ മോചിപ്പിച്ച് ഹമാസ്...
വിപുലീകൃത സന്ധി കരാറിന്റെ ഭാഗമായി, ഇസ്രായേൽ ജയിലിൽ നിന്ന് ചൊവ്വാഴ്ച 30 ഫലസ്തീൻ തടവുകാരെ വിട്ടയച്ചു. തടവിലാക്കിയ 12 ബന്ദികളെ ഹമാസും മോചിപ്പിച്ചു. ഖത്തർ പറയുന്നതനുസരിച്ച്, പട്ടികയിൽ 15 സ്ത്രീകളും 15 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുവെന്ന് ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത് പോലെ, ഇസ്രായേലും ഹമാസും തമ്മിലുള്ള നീണ്ടുനിൽക്കുന്ന സന്ധിയുടെ ആദ്യ ദിവസം രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 12 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയായിരുന്നു.
ബന്ദികളാക്കിയവരിൽ പ്രധാനമായും, പ്രായമായവരും ചില കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. കരാറിന്റെ ഭാഗമായി, പ്രത്യേക സ്ഥലങ്ങളിൽ തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും കണ്ടെത്താൻ ഹമാസിനെ അനുവദിക്കുന്നതിനായി ഇസ്രായേൽ ദിവസവും ആറ് മണിക്കൂറോളം എൻക്ലേവിന് മുകളിലുള്ള വ്യോമ നിരീക്ഷണം നിർത്തിവച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഗാസയിൽ ഇതുവരെ 60 സ്ത്രീകളെയും കുട്ടികളെയുമാണ് ബന്ദികളാക്കിട്ടുള്ളത്. ബന്ദികളാക്കിയ എല്ലാവരുടെയും തിരിച്ചുവരവ് ഉറപ്പാക്കാനും ഹമാസിനെ ഉന്മൂലനം ചെയ്യാനും ഗാസ ഇനി ഇസ്രായേൽ പൗരന്മാർക്ക് ഭീഷണിയാകില്ലെന്ന വാഗ്ദാനത്തിനും തങ്ങളുടെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞിരുന്നു.
വെടിനിർത്തൽ കരാർ നീട്ടാൻ ഇരുപക്ഷവും സമ്മതിച്ചതിന് പിന്നാലെയാണ് കൂടുതൽ ബന്ദികളെ വിട്ടയച്ചിരിക്കുന്നത്. ഇസ്രായേൽ ജയിലുകളിൽ തടവിൽ കഴിയുകയായിരുന്ന 30 പാലസ്തീൻകാരേയും വിട്ടയച്ചിട്ടുണ്ട്. 10 ഇസ്രായേലി പൗരന്മാരേയും രണ്ട് വിദേശ പൗരന്മാരേയുമാണ് ഹമാസ് കഴിഞ്ഞ ദിവസം വിട്ടയച്ചത്. റെഡ് ക്രോസിന് കൈമാറിയ ഇവർ നിലവിൽ ഇസ്രായേൽ സൈന്യത്തിന് ഒപ്പമാണെന്ന് ഐഡിഎഫ് അറിയിച്ചു. ദിവസവും ഇസ്രായേൽ പൗരന്മാരായ 10 പേരെ വീതം വിട്ടയയ്‌ക്കുകയാണെങ്കിൽ വെടിനിർത്തൽ കരാർ നീട്ടാമെന്ന് ഇസ്രായേൽ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവർ ഇപ്പോഴും ഹമാസിന്റെ തടവിലുണ്ട്.വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടയിലും തങ്ങളുടെ സൈനികർക്ക് നേരെ വ്യവസ്ഥകൾ ലംഘിച്ച് രണ്ടിടങ്ങളിൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം ആരോപിച്ചു.
ഗാസയിൽ സ്ഥിതിഗതികൾ സമാധാനപരമായിരുന്നുവെന്നും, ഗാസ മുനമ്പിൽ ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് സ്‌ഫോടനം ഉണ്ടായി. സൈനികർക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha