റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...

ഗാസയിൽ റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്തമാക്കി ഇസ്രായേൽ. ക്രൂരതയുടെയും വംശഹത്യയുടെയും 200 നാളുകൾ പിന്നിട്ട ഗസ്സയിൽ, സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് അമേരിക്കയും അറിയിച്ചു. മുപ്പത്തി നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ ഇസ്രായേൽ ക്രൂരത ഇനി ലക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗസ്സയിലെ റഫയിലേയ്ക്കാണ് നീങ്ങുന്നത്. സൈന്യം കരയാക്രമണത്തിന്‍റെ മുന്നൊരുക്കങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഖാൻ യൂനുസിൽ ആളുകളെ താമസിപ്പിക്കാനായി സൈന്യം ടെന്‍റുകള്‍ പണിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ഇസ്രായേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോർട്ടുകളുണ്ട്. രണ്ടു താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങൾ സജ്ജമായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ ആക്രമണം പാടില്ലെന്ന യു.എസ്, യൂറോപ്യൻ അഭ്യർഥന തള്ളിയാണ് ഇസ്രായേൽ നീക്കം. റഫ ആക്രമണത്തിന് തങ്ങളുടെതായ പദ്ധതിയൊന്നും ഇസ്രായേലിന് കൈമാറിയിട്ടില്ലെന്ന് പെന്‍റഗണ്‍ അറിയിച്ചു.
എന്നാൽ ഇസ്രായേൽ കവർന്ന ഓരോ ഇഞ്ച് ഭൂമിയും തിരിച്ചുപിടിക്കും വരെ ഫലസ്തീൻ പോരാട്ടം തുടരുമെന്ന് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് മുന്നറിയിപ്പ് നൽകി. ഗസ്സയിലെ അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് യു.എൻ നേതൃത്വം ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വേണമെന്നും മനുഷ്യാവകാശങ്ങൾക്കായുള്ള യു.എൻ നേതൃത്വം ആവശ്യപ്പെട്ടു. വാർത്തയുടെ നിജസ്ഥിതി അറിയില്ലെന്നും ഇസ്രായേലിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയതായും വൈറ്റ് ഹൗസ് പ്രതികരിച്ചു.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ കൊളംബിയ സർവകലാശാലയിൽ തുടക്കമിട്ട വിദ്യാർഥി പ്രക്ഷോഭം യു.എസിലെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പിടിച്ചുലക്കുകയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധവുമായി തമ്പടിച്ച വിദ്യാർഥികളെ കൂട്ടമായി പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ 100ലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി.
ഇസ്രായേല്‍ ആക്രമണത്തില്‍ ധാരാളം സിവിലിയന്മാര്‍ മരിക്കാനിടയുണ്ടെന്ന് എയ്ഡ് ഏജന്‍സികള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന അപകടസാധ്യതയുള്ള ഓപ്പറേഷനില്‍' സിവിലിയന്മാരെ സംരക്ഷിക്കുന്നത് എത്രത്തോളം പ്രവര്‍ത്തിക്കുമെന്ന് അറിയില്ലെന്ന് യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി പ്രതികരിച്ചിരുന്നു. സിവിലിയന്മാരെ സംരക്ഷിക്കാത്ത ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് ഇസ്രായേലിന്റെ പ്രധാന പിന്തുണക്കാരനായ വാഷിംഗ്ടണ്‍ പ്രതികരിച്ചിരുന്നു.
റഫയില്‍ അഭയം പ്രാപിക്കുന്ന ഫലസ്തീനികള്‍ക്കുള്ള പ്രാഥമിക സഹായം പോലും നല്‍കാന്‍ ഡോക്ടര്‍മാരും സഹായ പ്രവര്‍ത്തകരും പാടുപെടുകയാണ്. റഫയിലെ പലസ്തീന്‍ പൗരന്മാര്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും എന്നാല്‍ നിര്‍ബന്ധിത കൂട്ട കുടിയൊഴിപ്പിക്കല്‍ ഉണ്ടാകരുതെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു,
റഫയിലെ ആക്രമണം കാരണം സഹായവിതരണം നടക്കാതിരുന്ന സാഹചര്യത്തില്‍ കപ്പല്‍ മാര്‍ഗം ഭക്ഷണം എത്തിക്കാനുള്ള നീക്കം വിജയം കണ്ടു തുടങ്ങിയതിനിടെയാണ് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ റഫാ നഗരത്തിലേക്ക് കരയാക്രമണം നടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയത്. റഫായിലുണ്ടാകുന്ന ഓരോ ആക്രമണങ്ങളും കടുത്ത മാനുഷിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവഹാനിക്കും കാരണമാകുമെന്ന് അന്താരാഷ്ട്ര സംഘടനകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ഇസ്രയേല്‍ നടപടി.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ 200 ദിവസം തികയുകയാണ്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തീവ്രമായ യുദ്ധത്തിൽ ഒട്ടനവധി കുട്ടികളും സ്ത്രീകളുമാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ യുദ്ധത്തിന്റെ വ്യാപ്തി കാണിക്കുന്ന കണക്കുകൾ ഗസ്സയിലെ ഫലസ്തീൻ ഗവൺമെൻറ് മാധ്യമ ഓഫീസ് പുറത്ത് വിടുകയും ചെയ്തു. മിഡിൽഈസ്റ്റ് ഐയടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha