സംഭവത്തിൽ പങ്കില്ല!!!! ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട മരണ വാർത്തയിൽ പ്രതികരിച്ച് ഇസ്രായേൽ

ഹെലികോപ്ടർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട മരണ വാർത്തയിൽ പ്രതികരിച്ച് ഇസ്രായേൽ. ഈ സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. മോശം കാലാവസ്ഥയാണ് കാരണമെന്ന് ഇറാൻ വ്യക്തമാക്കി. പങ്കില്ലെന്ന് ഇസ്രയേലും പറഞ്ഞു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കോപ്റ്റർ അപകടത്തിന് പിന്നിൽ ബദ്ധശത്രുവായ ഇസ്രയേലിന് പങ്കുണ്ടോ എന്ന സംശയം ശക്തമായിരുന്നു. സംശയിക്കാൻ കാരണങ്ങളുണ്ട്.റെയ്സിയെ വകവരുത്താൻ തക്ക ശത്രുതയുള്ളവർ ഇറാനിലുണ്ട്.
1988ൽ അയ്യായിരത്തിലധിം രാഷട്രീയത്തടവുകാർക്ക് വധശിക്ഷ വിധിച്ച നാലംഗ ജഡ്ജിമാരുടെ സംഘത്തിൽ റെയ്സിയും ഉണ്ടായിരുന്നു. ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനു പിന്നാലെ ഇറാനുമായുള്ള ശത്രുത വർദ്ധിച്ചു. ഹമാസിന് പ്രിയപ്പെട്ടവനാണ് റെയ്സി. ഇസ്രയേലിനെ ആക്രമിക്കുന്ന ഹിസ്ബുള്ളയ്ക്കും ഹൂതികൾക്കും ആയുധവും പരിശീലനവും ഇറാൻ നൽകുന്നു.
കഴിഞ്ഞ മാസം ഡമാസ്കസിൽ ഇറാനിയൻ ജനറലിനെയുൾപ്പെടെ ഇസ്രയേൽ വധിച്ചു. ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണവും നടത്തി.ആണവായുധ പദ്ധതിയിൽ അമേരിക്കയുടെ കണ്ണിലെ കോലാണ് റെയ്സി.
റെയ്സി സഞ്ചരിച്ചത് ബെൽ 212 കോപ്റ്ററിലാണ്. 1960കളിൽ കനേഡിയൻ മിലിട്ടറി വികസിപ്പിച്ചു. യു.എസ് കമ്പനിയായ ബെൽ ഹെലികോപ്റ്റർ ആണ് നിർമ്മാണം. മോശം കാലാവസ്ഥയിൽ സുരക്ഷിതമല്ല എന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha