ഗാസയിൽ 20 ലക്ഷം മരണം പ്രവചിച്ച് ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്. ബന്ദികളേ വിട്ടയക്കാതെ എങ്ങിനെ യുദ്ധ വിരാമം ചർച്ച ചെയ്യും
ഗാസയിൽ 20 ലക്ഷം മരണം പ്രവചിച്ച് ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്. ബന്ദികളേ വിട്ടയക്കാതെ എങ്ങിനെ യുദ്ധ വിരാമം ചർച്ച ചെയ്യും. ധാർമ്മിക യുദ്ധത്തിനു മുന്നിൽ ചിലപ്പോൾ മാനവികത വഴിമാറേണ്ടിവരും എന്നും മന്ത്രി.ഒരു പലസ്തീൻ തടവുകാരനേയും മോചിപ്പിച്ച് ബന്ദിമോചനം വേണ്ടെന്നും ഒരു പലസ്തീനിയേ പോലും തടവറയിൽ നിന്ന് വിടില്ലെന്നും അങ്ങിനെ വിടുന്നവർ നാളെ യഹൂദരെ കൊല്ലാം മടങ്ങി വരും എന്നും മന്ത്രി.
ഗാസയിൽ 20 ലക്ഷം ഫലസ്തീനികളുടെ ജീവന് ഹാനി ഉണ്ട് എന്ന സൂചിപ്പിച്ചിട്ടുള്ള സുപ്രധാനമായിട്ടുള്ള ഒരു മുന്നറിയിപ്പ് ഇപ്പോൾ ഇസ്രായേൽ നടത്തുകയാണ്. ഇസ്രായേലിന്റെ ധനകാര്യ മന്ത്രി ബസാലെ സ്മോട്ട്റിച്ചാണ് ഇപ്പോൾ ഈ നിർണായകമായ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇസ്രയേൽ ഉപരോധിച്ച ഗ്യാസ് മുൻപിൽ 20 ലക്ഷത്തോളം പലസ്തീനുകൾ പട്ടിണി മൂലം മരിക്കുന്ന ഒരു വളരെ ദയനീയമായിട്ടുള്ള സാഹചര്യത്തിലേക്ക് നീങ്ങുകയാണ് എന്ന് ലോകത്തിന് ഇസ്രയേലിന്റെ ധനകാര്യ മന്ത്രി ബസാലിൽ സ്മോട്ട്റിച്ച് ഇപ്പോൾ മുന്നറിയിപ്പ് കൊടുക്കുകയാണ്.
ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല ലോകത്തിന് തീരുമാനിക്കാം എന്താണ് എന്ത് ചെയ്യണം. ഇസ്രായേൽ നിലവിലുള്ള ആഗോള യാഥാർത്ഥ്യത്തിൽ നിലവിലുള്ള സാഹചര്യത്തിൽ യുദ്ധം ഇസ്രായേലിന് ഒഴിവാക്കുവാൻ സാധിക്കുകയില്ല യുദ്ധവുമായിട്ട് മുന്നോട്ട് പോകുവാൻ മാത്രമേ ഇസ്രായേലിനെ സാധിക്കുകയുള്ളൂ കാരണം ബന്ദികളെ തിരിച്ചു കിട്ടിയിട്ടില്ല. അവർ ഗാസയിലാണ്, അവരുടെ ജീവനാണ് ഏറ്റവും പ്രധാനം. യുദ്ധം തുടങ്ങിയത് ഇസ്രായേൽ അല്ല എന്നൊക്കെയാണ് ഈ ധനകാര്യ മന്ത്രി ഇപ്പോൾ പറയുന്നത്.
ഈ യുദ്ധത്തിന്റെ അഫ്റ്റർഎഫക്ട് കൈകാര്യം ചെയ്യുവാൻ സാധിക്കില്ല. ഞങ്ങളുടെ ബന്ദികളെ തിരിച്ചയക്കുന്നത് വരെ രണ്ട് ദശലക്ഷം സാധാരണക്കാർ പട്ടിണി മൂലം മരിക്കണം എന്ന് ഞങ്ങൾക്ക് പറയാനാവില്ല, അനുവദിക്കാനാവില്ല പക്ഷേ അത് ന്യായവും അല്ലെങ്കിൽ ഒരുപക്ഷേ ധാർമികവും ആകാം എന്ന് പറയുകയാണ് മന്ത്രി.
https://www.facebook.com/Malayalivartha