Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ


അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്


സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ


മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...


അമ്പരന്ന് മലയാളികൾ... ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്, കിലോയ്ക്ക് 150 രൂപയും കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വീണ്ടും തിരിച്ചടി

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ സംഘടനയുടെ രാഷ്ട്രീയ വിഭാഗം ചുമതല യഹിയ സിൻവാറിന് കൈമാറി ഹമാസ്....

07 AUGUST 2024 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ് മലയാളി ടച്ച്!

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ലോകവിപണിയിൽ ആശങ്ക പടരുന്നു

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു

ലോസ് ആഞ്ചലസിൽ മലയാളിക്കുട്ടി... ലോസ് ആഞ്ചലസിന്റെ മേയർ പദവിയിലേക്ക് നിത്യ രാമൻ, നിലവിലെ മേയർ കാരൻ ബാസിനെ മറികടന്ന് നിത്യ രാമൻ മുന്നിലെത്തിയതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ കുറിക്കപ്പെടുന്നത് പുതിയ ചരിത്രം

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ സംഘടനയുടെ രാഷ്ട്രീയ വിഭാഗം ചുമതല യഹിയ സിൻവാറിന് കൈമാറി ഹമാസ്. ചൊവ്വാഴ്ച വൈകിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രക്കാരിൽ ഒരാളാണ് ഹമാസിന്റെ ഗാസ വിഭാഗം ചുമതലയുള്ള യഹിയ സിൻവാർ. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതിയിൽ നിലനിൽക്കെ, കടുത്ത രാഷ്ട്രീയ സമീപനങ്ങൾക്ക് പേരുകേട്ട സിൻവാർ ചുമതലയേൽക്കുന്നതിനെ ആശങ്കയോടെയാണ് ഇസ്രയേൽ ഉൾപ്പെടെ വീക്ഷിക്കുന്നത്.

ഗാസ ആസ്ഥാനമായാണ് യഹിയ സിൻവാർ കാലങ്ങളായി പ്രവർത്തിക്കുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന സിൻവാർ അവരുടെ ഹിറ്റ്ലിസ്റ്റിലെ മുൻ നിരക്കാരനാണ്. അതുകൊണ്ടുതന്നെ സിൻവാറിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പാണ് ഹമാസ് ഇസ്രയേലിന് നൽകുന്നത്. കൂടാതെ, വെടിനിർത്തൽ ചർച്ചകളോട് ഇസ്മായിൽ ഹനിയ സ്വീകരിച്ച അനുകൂല നിലപാട് ഇനിയുണ്ടാകില്ലെന്ന സൂചനകളാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഹമാസ് മുന്നോട്ടുവയ്ക്കുന്നത്.

 

 

നേരത്തെയും വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് മുന്നോട്ടുവച്ച ഉപാധികളിൽനിന്ന് ഒരുപാട് പോലും പിന്നോട്ടുപോകാൻ സിൻവാർ തയാറായിരുന്നില്ല. അങ്ങനെയൊരാൾ തലപ്പത്തേക്ക് എത്തുമ്പോൾ ചർച്ചകൾ എങ്ങനെയാകും മുന്നോട്ടുപോകുക എന്നതിൽ ഇതുവരെയും വ്യക്തതയില്ല.

1962-ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലായിരുന്നു സിൻവാറിന്റെ ജനനം. ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ ഇസ്രയേലിന്റെ അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 1982ലും 1985ലും സിൻവാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഹമാസ് രൂപീകരണത്തോടെ സംഘടനയുടെ ഭാഗമായ സിൻവാർ 1988ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും നാല് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയുമായിരുന്നു.

22 വർഷക്കാലമാണ് യഹിയ സിൻവാർ ഇസ്രയേലി തടവറയിൽ കഴിച്ചുകൂട്ടിയത്. ഹമാസ് പിടികൂടിയ ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് പിന്നീട് സിൻവാർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്.

മോചിതനായ ശേഷം, ഹമാസിൻ്റെ നേതൃനിരയിൽ തന്നെ ഏറ്റവും ശക്തനായ വ്യക്തിത്വമായി അതിവേഗമാണ് സിൻവാർ മാറിയത്. 2012-ൽ അദ്ദേഹം സംഘടനയുടെ രാഷ്ട്രീയ വിഭാഗം മേധാവിയായി തിരഞ്ഞെടുക്കപ്പെടുകയും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു. 2014-ൽ നടന്ന ഏഴ് ആഴ്ചകൾ നീണ്ട ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിൽ പ്രധാന രാഷ്ട്രീയ-സൈനിക പങ്ക് വഹിച്ചതും സിൻവാറായിരുന്നു. 2015ൽ അമേരിക്ക അദ്ദേഹത്തെ 'ആഗോള ഭീകരനായി' മുദ്രകുത്തുകയും ചെയ്തു.

 

 

2017 ൽ, പിൻഗാമിയായി ഇസ്മായിൽ ഹനിയ എത്തുന്നതോടെയാണ് സിന്‍വാർ ഹമാസിന്റെ ഗാസ വിഭാഗം മേധാവിയാകുന്നത്. പൊതുവെ, ഗാസയിലുടനീളം പ്രാദേശികമായി യാത്ര ചെയ്ത് പ്രസംഗങ്ങൾ സംഘടിപ്പിച്ചിരുന്ന സിൻവാർ ഒക്ടോബർ ഏഴിന് ശേഷം ഒളിവിൽ തുടരുകയായിരുന്നു.

പശ്ചിമേഷ്യയിൽ യുദ്ധഭീഷണി നിലനിൽക്കെ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ റോക്കറ്റ് ആക്രമണം; അഞ്ച് സൈനികർക്ക് പരുക്ക്
വെബ് ഡെസ്ക്
പശ്ചിമേഷ്യയിലാകെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. സംഭവത്തിൽ അഞ്ച് അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. പടിഞ്ഞാറൻ ഇറാഖിലെ അൽ അസദ് എയർബേസിലാണ് രണ്ട് കത്യുഷ റോക്കറ്റുകൾ പതിച്ചത്. ഹമാസ് നേതാവിൻ്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാണോ ആക്രമണമെന്ന് വ്യക്തമല്ല.

റോക്കറ്റ് അമേരിക്കൻ സൈനിക താവളത്തിനുള്ളിൽ പതിച്ചതായാണ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. അൽ അസദ് ലക്ഷ്യമിട്ട് വീണ്ടുമൊരു ആക്രമണം ഉണ്ടായേക്കാമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അമേരിക്ക തള്ളിക്കളഞ്ഞു. കഴിഞ്ഞയാഴ്ച, തങ്ങൾക്കും സഖ്യസേനയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ച് അമേരിക്ക ഇറാഖിൽ ചിലയിടങ്ങളിൽ ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും വൈസ് പ്രസിഡന്റ് കമല ഹാരിസിനോടും സംഭവത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

 

 

കഴിഞ്ഞ ആഴ്ചകളിൽ സിറിയയിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് ഇറാൻ പിന്തുണയുള്ള ഇറാഖി തീവ്രവാദി ഗ്രൂപ്പുകൾ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ അമേരിക്കയും തിരിച്ചടിച്ചിരുന്നു. ഒക്ടോബർ ഏഴിനും ജനുവരിക്കും ഇടയിൽ, ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് പതിവായി അമേരിക്കയ്‌ക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഗാസയിലെ ആക്രമണത്തിൽ ഇസ്രയേലിന് അമേരിക്ക നൽകുന്ന പിന്തുണയ്ക്കുള്ള പ്രതികാരമാണ് നടപടിയെന്നും സംഘം വിശദീകരിച്ചിരുന്നു.

ജൂലൈ 31ന് ടെഹ്‌റാനിൽ വെച്ച് ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രയേലിനെതിരെ ഇറാൻ്റെ പ്രതികാര നടപടി ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. ഹനിയയുടെ കൊലപാതകത്തിന് മണിക്കൂറുകൾ മുൻപ് ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ളയുടെ നേതാവ് ഫുവാദ് ശുക്റിനെയും ഇസ്രയേൽ വധിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഇസ്രയേലിനെ പിന്തുണയ്ക്കാനായി അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചു; അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെട  (4 minutes ago)

സാറേ...... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും..... ആത്മവിശ്വാസത്തോടെ കൊലയാളി ഉമർ; ഇവനെയൊക്കെ പുറംലോകം കാണിക്കരുത്  (7 minutes ago)

ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ  (8 minutes ago)

അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്  (12 minutes ago)

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ  (36 minutes ago)

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ്  (52 minutes ago)

മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...  (1 hour ago)

ആക്രിക്കടയിലെ ചാക്ക് തെളിവായി... പാങ്ങപ്പാറ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്, അഭിരാമിന്റെ മൃതദേഹം മാറ്റാൻ 30 രൂപയുടെ ചാക്ക്! മഴയിൽ പദ്ധതി പാളി; കൊലപാതകത്തിന് പിന്നിൽ കൂടുതൽ ദുരൂഹതകൾ  (1 hour ago)

തബൂക്കിൽ മരണമടഞ്ഞ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. ഖബറടക്കം ഇന്ന്  (1 hour ago)

ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഹോം പോരാട്ടത്തില്‍ വേദി മാറ്റം...  (1 hour ago)

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം  (1 hour ago)

അമ്പരന്ന് മലയാളികൾ... ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്, കിലോയ്ക്ക് 150 രൂപയും കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വീണ്ടും തിരിച്ചടി  (1 hour ago)

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (2 hours ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (2 hours ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (2 hours ago)

Malayali Vartha Recommends