Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി

09 JULY 2026 05:40 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി ആലുവയില്‍ 190 എം.എല്‍.ഡി. ശേഷിയുളള കുടിവെളള ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 523 കോടിയുടെ ഭരണാനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മോന്‍സ് ജോസഫ് അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനും സമീപ പ്രദേശങ്ങളായ അഞ്ചു മുനിസിപ്പാലിറ്റികള്‍ക്കും 13 പഞ്ചായത്തുകള്‍ക്കും ആവശ്യമായ തോതില്‍ ജലം ലഭ്യമാക്കുന്നതിനും ശുദ്ധജല വിതരണം സംബന്ധിച്ച പരാതികള്‍ക്ക് തൃപ്തികരമായ രീതിയില്‍ പരിഹാരം കണ്ടെത്തുന്നതിനുമായി മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട എംഎല്‍എമാരുടെ സാന്നിദ്ധ്യത്തില്‍ മുഴുവന്‍ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുളള രൂക്ഷമായ കുടിവെളളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ പ്രോജക്ട് എ.ഡി.ബി. സഹായത്തോടെ നടപ്പാക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക താല്പര്യമെടുത്താണ് ജലവിഭവ വകുപ്പിന്റെ ഭരണാനുമതി പ്രൊപ്പോസല്‍ അംഗീകരിച്ചു കൊണ്ട് ധനകാര്യ വകുപ്പ് 523 കോടി രൂപ അനുവദിക്കാന്‍ തീരുമാനമെടുത്തതെന്ന് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് വ്യക്തമാക്കി. ആലുവാ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി കൊച്ചി കോര്‍പ്പറേഷനിലും അഞ്ചു മുനിസിപ്പാലിറ്റികളിലും 13 പഞ്ചായത്തുകളിലും ജലവിതരണം കാര്യക്ഷമമായി നടത്താന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ഈ പദ്ധതി മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ്.

ഇതോടെ ഈ മേഖലയില്‍ ആവശ്യമായത്ര കുടിവെളളം കാര്യക്ഷമമായി വിതരണം നടത്താന്‍ കഴിയുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഉമ തോമസ്, ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി എന്നിവര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സുഹാസ് എസ്. ഐ.എ.എസ്., കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ് ഐ.എ.എസ്., കേരള വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ വി. കെ. പ്രദീപ്, ടെക്‌നിക്കല്‍ മെമ്പര്‍ സജീവ് രത്‌നാകരന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്. രതീഷ് കുമാര്‍, ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ പി. ശ്രീദേവി, കെ.ഐ.ഐ.ഡി.സി. ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

കൊച്ചി മെഖലയിലെ കുടിവെളള വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് എംഎല്‍എമാരും, ജില്ലാ കളക്ടറും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെ കൂടി പങ്കെടുപ്പിച്ച് വിപുലമായ യോഗം സര്‍ക്കാര്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി. വിവിധ എംഎല്‍എമാര്‍ നിയമസഭയില്‍ കൊച്ചിയിലെ ശുദ്ധജലക്ഷാമം സംബന്ധിച്ച സബ്മിഷനുകള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉന്നതതലയോഗം വിളിക്കാനും ഫണ്ട് അനുവദിക്കുന്നത് ഉള്‍പ്പെടെയുളള തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (2 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (3 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (3 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (3 hours ago)

Malayali Vartha Recommends