എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചു; ഏഴു തവണയും മുംബൈയിലാണ് എത്തിയത്: ഡേവിഡ് ഹെഡ്‌ലി

പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ പ്രവര്‍ത്തകനായിരുന്നു താനെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. എട്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചു. ഏഴു തവണയും മുംബൈയിലാണ് എത്തിയത്. ലഷ്‌കറെ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും ഹെഡ്‌ലി മൊഴി നല്‍കി. മുംബൈയിലെ ടാഡ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹെഡ്‌ലി മൊഴി നല്‍കിയത്.
മുംബൈയില്‍ നടന്ന ഭീകരാക്രമണം പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും പങ്കാളിത്തത്തോടെയായിരുന്നുവെന്ന് ഹെഡ്‌ലി വെളിപ്പെടുത്തിയതായി ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിക്കു നല്‍കിയ മൊഴിയിലാണ് ഈ വിവരമുള്ളതെന്ന് ഇക്കാര്യം പുറത്തുവിട്ട ചാനല്‍ പറഞ്ഞിരുന്നു.
പാക്കിസ്ഥാനിലെ നിരോധിത ഭീകരസംഘടനയായ ജമാഅത്തുദ്ദഅവയുടെ മേധാവി ഹാഫിസ് സയീദിന്റെ അനുമതിയോടെയാണ് ആക്രമണം നടന്നത്. ഇതിന് സാമ്പത്തിക സഹായം നല്‍കി നടപ്പാക്കിയതും ഐഎസ്‌ഐയാണ്. ഐഎസ്‌ഐയിലെ മേജര്‍മാരായ ഇഖ്ബാലും സമീര്‍ അലിയും തനിക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു ഹെഡ്‌ലി പറയുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ മറ്റൊരു സൂത്രധാരനും ലഷ്‌കറെ തയിബ ഓപ്പറേഷന്‍സ് കമാന്‍ഡറുമായ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിന് പിന്തുണ നല്‍കിയത് ഐഎസ്‌ഐ ബ്രിഗേഡിയര്‍ റിവാസാണ്. മുംബൈ ആക്രമണത്തിനു പിന്നാലെ അറസ്റ്റിലായ ലഖ്‌വിയെ ഐഎസ്‌ഐ മേധാവിയായിരുന്ന ഷുജാ പാഷ സന്ദര്‍ശിച്ചിരുന്നുവെന്നും ഹെഡ്!ലി പറഞ്ഞതായാണ് ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha