അച്ഛനും അമ്മയും മദ്യപിച്ച് ലക്കുകെട്ടു; 9കാരി മകള്‍ വണ്ടി ഓടിച്ച് സുരക്ഷിതമായി വീട്ടില്‍ എത്തിച്ചു; ദമ്പതികള്‍ പിടിയില്‍

അച്ഛനും അമ്മയും മദ്യപിച്ച് പൂസായപ്പോള്‍ വീട്ടിലേക്ക് പോകാനായി വാഹനത്തിന്റെ താക്കോല്‍ ഇവര്‍ മകളെ ഏല്‍പ്പിച്ചു. ഒമ്പത് വയസുകാരി ഇരുവരെയുമായി ട്രക്ക് ഓടിച്ച് വീട്ടില്‍ സുരക്ഷിതയായി എത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ വിവരം പോലീസിനെ അറിയിക്കുകയും ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജേസണ്‍ റോത്ത് ഭാര്യ അമാന്‍ഡ എഗെര്‍ത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോള്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. ഇവരുടെ 11 മാസം പ്രായമുള്ള കുട്ടിയെ സീറ്റ് ബല്‍റ്റ് ഉപയോഗിച്ച് ബന്ധിച്ചാണ് വീട്ടില്‍ എത്തിച്ചത്.
മൈലുകള്‍ ട്രക്ക് ഓടിച്ചാണ് ഒമ്പത് വയസുകാരി ദമ്പതികളെയും 11 മാസം പ്രായമായ സഹോദരനെയും വീട്ടില്‍ എത്തിച്ചത്. ഒമ്പത് വയസുകാരിയായ മകളെ കൊണ്ട് ട്രക്ക് ഓടിപ്പിച്ചതിനാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും ചെറുപ്രായത്തില്‍ തന്നെ കുട്ടിയെ കൊണ്ട് ട്രക്ക് ഓടിപ്പിക്കുന്നത് ശരിയല്ല എന്നാണ് കോടതി നിരീക്ഷണം. മാത്രമല്ല പരിധിയില്‍ മൂന്ന് മടങ്ങ് അധികം ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha