സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി

സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്‌ടെത്തി. ലാന്‍സ് നായിക് ഹനമന്‍ താപ്പയെയാണ് കണ്‌ടെത്തിയത്. ആറു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് സൈനികനെ ജീവനോടെ കണ്‌ടെത്തിയത്. മൈനസ് 45 ഡിഗ്രിയാണ് താപ്പയെ കണ്‌ടെത്തിയ പ്രദേശത്തെ താപനിലയെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മദ്രാസ് റെജിമെന്റിലെ ഒമ്പതു സൈനികരുമാണു ഹിമപാളികള്‍ക്കിടയില്‍ അകപ്പെട്ടത്.
തെരച്ചലില്‍ അഞ്ചു സൈനികരുടെ മൃതദേഹം കണ്‌ടെത്തിയിട്ടുണ്ട്. നാലു സൈനികരെ ഇനിയും കണ്‌ടെത്താനുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ കരസേനയും വ്യോമസേനയുമാണു മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. കാണാതായിരിക്കുന്ന സൈനികരെ കണെ്്ടത്തുന്നതിനായി പുതിയ ക്യാമ്പുകള്‍ ആരംഭിച്ചതായി സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ എന്‍.എന്‍. ജോഷി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha