സൂചി മ്യാന്‍മര്‍ ഭരിക്കുമോ?

ഭരണഘടനയിലെ വകുപ്പ് 50 (എഫ്) ഭേദഗതിഭരണഘടനാ ഭേദഗതിയിലൂടെ ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂചിയെ മ്യാന്‍മര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള സാഹചര്യമൊരുങ്ങുന്നതായി സൂചന. മാര്‍ച്ച് 17ന് ആണു മ്യാന്‍മറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പുതിയ സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് അധികാരമേല്‍ക്കും. തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ സൂ ചിയുടെ പാര്‍ട്ടിയും പട്ടാളഭരണകൂടവും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഭരണഘടനാഭേദഗതിക്കു പട്ടാളനേതൃത്വം പിന്തുണ നല്‍കിയേക്കുമെന്നുമാണു സര്‍ക്കാര്‍ അനുകൂല ടിവി ചാനലുകള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ചെയ്യാന്‍ ആലോചിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ പട്ടാളഭരണകൂട വക്താവ്, ഇതിനായി സൂ ചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി(എന്‍എല്‍ഡി)യുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും നിഷേധിച്ചു. വിദേശപങ്കാളിയോ വിദേശ പൗരത്വമുള്ള മക്കളോ ഉള്ള വ്യക്തി പ്രസിഡന്റ് പദവിയിലിരിക്കുന്നതു വിലക്കുന്നതാണു മ്യാന്‍മര്‍ ഭരണഘടനാ വകുപ്പ് 50 (എഫ്). സൂ ചിയുടെ ഭര്‍ത്താവും മക്കളും ബ്രിട്ടിഷ് പൗരന്‍മാരായതിനാല്‍ ഇത് അവര്‍ പ്രസിഡന്റാകാതിരിക്കാന്‍ പട്ടാളഭരണകൂടം ബോധപൂര്‍വം ഉണ്ടാക്കിയ നിയമമാണെന്നാണു പറയുന്നത്. പട്ടാളത്തിന്റെ പിന്തുണയോടുകൂടി മാത്രമേ ഭരണഘടനാഭേദഗതി സാധ്യമാകുകയുള്ളൂ. നവംബര്‍ എട്ടിനു നടന്ന മ്യാന്‍മര്‍ പൊതുതിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി പാര്‍ലമെന്റിലെ 80 ശതമാനം സീറ്റുകളും നേടിയിരുന്നു. എന്നാലും ഭരണഘടനാഭേദഗതിയിലൂടെയല്ലാതെ സൂ ചിക്കു പ്രസിഡന്റാകാനാവില്ല.
പ്രസിഡന്റിനെ കൂടാതെ രണ്ടു വൈസ് പ്രസിഡന്റുമാരെയും മാര്‍ച്ച് 17നു തിരഞ്ഞെടുക്കും. ഈ മൂന്നു സ്ഥാനങ്ങളിലേക്കും പാര്‍ലമെന്റിന്റെ ഇരുസഭകളും പട്ടാളവും മൂന്നു സ്ഥാനാര്‍ഥികളെ വീതം കണ്ടെത്തി 17നു പാര്‍ലമെന്റ് മുന്‍പാകെ അവതരിപ്പിക്കണം. 664 അംഗ പാര്‍ലമെന്റിലെ ഓരോ അംഗത്തിനും ഒരു വോട്ട് ചെയ്യാം. കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റാകുകയും മറ്റു രണ്ടുപേരും വൈസ് പ്രസിഡന്റുമാരാകുകയും ചെയ്യും. നിലവിലെ ഭൂരിപക്ഷമനുസരിച്ച് പ്രസിഡന്റിനു പുറമേ ഒരു വൈസ് പ്രസിഡന്റ് സ്ഥാനവും എന്‍എല്‍ഡിക്കു ലഭിക്കും. പാര്‍ലമെന്റില്‍ പട്ടാളത്തിനു സ്ഥിരമായി 25 ശതമാനം സീറ്റുണ്ട്. ഇക്കാരണത്താല്‍ ഭരണഘടനാഭേദഗതിക്കു പട്ടാളപിന്തുണ കൂടാതെ കഴിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha