തായ്‌വാനിലെ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്് 60 മണിക്കൂറിനുശേഷം എട്ട്‌വയസ്സുകാരിയെ രക്ഷപ്പെടുത്തി

തായ്‌വാനിലെ ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് 60 മണിക്കൂറിന് ശേഷം എട്ട് വയസ്സുകാരിയെയും ബന്ധുവിനെയും ജീവനോടെ പുറത്തെടുത്തു. ലിന്‍സു ചിന്‍ എന്ന പെണ്‍കുട്ടിയും ബന്ധുവായ ബന്ധം ചെന്‍ മേയ്ജുമാണ് രക്ഷപെട്ടത്.
അതേസമയം ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 38 പേരുടെ മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം.
ശനിയാഴ്ചയാണ് തായ്‌വാനില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഇതില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha