പാകിസ്ഥാന്‍ ഹിന്ദു വിവാഹ ബില്ലിന് അംഗീകാരം നല്‍കി

പതിറ്റാണ്ടുകള്‍ നീണ്ട കാലതാമസത്തിന് ശേഷം പാകിസ്ഥാന്‍ ഹിന്ദു വിവാഹ ബില്ലിന് അംഗീകാരം നല്‍കി. ഇനി ബില്‍ പാകിസ്ഥാന്‍ പാര്‍ലമെന്റായ നാഷണല്‍ അസംബ്‌ളിയുടെ പരിഗണനയ്ക്കായി കൊണ്ടുവരും. പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗ്‌നവാസ് (പി.എം.എല്‍എന്‍) പിന്തുണയ്ക്കുന്നതിനാല്‍ തന്നെ ബില്‍ പാസാവാനാണ് എല്ലാ സാദ്ധ്യതയും.
ബില്‍ പാസാവുന്നതോടെ പാകിസ്ഥാനിലെ, ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് വിവാഹ നിയമം പ്രാബല്യത്തില്‍ വരും. ഹിന്ദു വിവാഹ ബില്‍ 2015 എന്ന പേരിലുള്ള ബില്ലിന് നാഷണല്‍ അസംബ്‌ളിയുടെ സ്റ്രാന്‍ഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. അംഗീകാരം നല്‍കുന്നതിന് ചേര്‍ന്ന യോഗത്തില്‍ പാര്‍ലമെന്റിലെ ഹിന്ദു അംഗങ്ങളേയും ക്ഷണിച്ചിരുന്നു. പുതിയ നിയമപ്രകാരം പുരുഷന്മാരുടേയും സ്ത്രീകളുടേയും വിവാഹപ്രായം പതിനെട്ട് വയസായിരിക്കും. ഇത് രാജ്യത്താകമാനമുള്ള ഹിന്ദുക്കള്‍ക്കും ബാധകമാണ്. ഹിന്ദു വിവാഹ നിയമം ഇല്ലാത്തത് ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുന്‌പോള്‍ ബന്ധം തെളിയിക്കാന്‍ ഹിന്ദുസ്ത്രീകള്‍, പ്രത്യേകിച്ചും വിധവകള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 2014ല്‍ സംയുക്തമായി ഹിന്ദു വിവാഹബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ കഴിഞ്ഞില്ല. 2015ല്‍ നിയമമന്ത്രിയും ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചിരുന്നു. ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തുണ്‍ക്വ പ്രവിശ്യകള്‍ ഇതിനാവശ്യമായ നിയമഭേദഗതി വരുത്തിയെങ്കിലും സിന്ധ്, പഞ്ചാബ് പ്രവിശ്യകള്‍ നിയമഭേദഗതി വരുത്തിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha